കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത തിരിച്ചടി നേരിട്ടപ്പോഴും ലീഗ് ഭേദപ്പെട്ട പ്രകടനമാണ് കാഴ്‌ചവച്ചതെന്ന് മുസ്‌ലിം ലീഗ് നേതാവ് എംകെ മുനീര്‍. ഇടതുതരംഗത്തിനിടയിലും ലീഗ് പിടിച്ചു നിന്നെന്നാണ് മുനീര്‍ അഭിപ്രായപ്പെടുന്നത്.
ഈ തിരഞ്ഞെടുപ്പിലുണ്ടായ വീഴ്‌ചകളെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും മുനീര്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുഡിഎഫിനുണ്ടായ കനത്ത തിരിച്ചടിയില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും മുനീര്‍ പറഞ്ഞു.
വളരെയധികം പ്രതീക്ഷ വെച്ചിരുന്ന നാല് സീറ്റുകള്‍ നഷ്‌ടപ്പെട്ടപ്പോള്‍ അപ്രതീക്ഷിതമായി ഒരു സീറ്റ് ലീഗിന് ലഭിച്ച അവസ്‌ഥയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടായതായി മുനീര്‍ വിലയിരുത്തി. ഇടത് തരംഗത്തില്‍ നിന്ന് വ്യത്യസ്‌തമായി മറ്റെന്ത് ഘടകമാണ് തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്താന്‍ വിശദമായ ചര്‍ച്ചകള്‍ നടത്തുമെന്നും മുനീര്‍ പറഞ്ഞു.
Read Also: കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത് ബൈക്കിൽ; അന്വേഷിക്കാൻ ആലപ്പുഴ കളക്‌ടറുടെ നിർദ്ദേശം