Tue, Feb 24, 2026
28 C
Dubai
Home Tags Kerala Local Body Election Result 2020

Tag: Kerala Local Body Election Result 2020

പത്തനംതിട്ടയിലും എല്‍ഡിഎഫ് മുന്നേറ്റം

പത്തനംതിട്ട: ജില്ലയില്‍ വോട്ടെണ്ണല്‍ പകുതിയായപ്പോള്‍  എല്‍ഡിഎഫിന് മുന്നേറ്റം. ജില്ലാ  പഞ്ചായത്തില്‍ 16 സീറ്റില്‍ 11ലും എല്‍ഡിഎഫ് മുന്നിലുണ്ട്. അടൂര്‍, പത്തനംതിട്ട, തിരുവല്ല നഗരസഭകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. എട്ട് ബ്‌ളോക്ക് പഞ്ചായത്തുകളില്‍ അഞ്ചിടത്ത്...

തിരഞ്ഞെടുപ്പിൽ സർവാധിപത്യം നേടി എൽഡിഎഫ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലായിടത്തും എൽഡിഎഫ് മുന്നേറ്റം. കോർപറേഷനുകൾ ഉൾപ്പടെ ഭരണം നേടുകയാണ് എൽഡിഎഫ്. ആകെ 6 കോർപറേഷനുകളിൽ 5 എണ്ണത്തിലും എൽഡിഎഫ് മുന്നേറ്റമാണ്. 2 എണ്ണത്തിൽ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്....

മാവേലിക്കരയിൽ അനിശ്‌ചിതത്വം; മൂന്ന് മുന്നണികൾക്കും തുല്യ സീറ്റുകളിൽ വിജയം

മാവേലിക്കര : മാവേലിക്കര നഗരസഭയിൽ ഭരണം ആർക്ക് ലഭിക്കുമെന്നതിൽ ആശങ്ക. മൂന്നു മുന്നണികളും വിജയിച്ച സീറ്റുകൾ ഇവിടെ തുല്യമാണ്. വോട്ടെണ്ണൽ പൂർത്തിയായതോടെ മാവേലിക്കര നഗരസഭയിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ എന്നീ മൂന്ന് മുന്നണികളും 9...

കാരായി ചന്ദ്രശേഖരന്റെ ഭാര്യ വിജയിച്ചു

തലശ്ശേരി: ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരിന്റെ ഭാര്യ ഐ അനിതക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയം. തലശ്ശേരി നഗരസഭയിലെ ചെള്ളക്കരയിൽ നിന്നാണ് അനിത ജയിച്ചത്. 317 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്.

കൊച്ചി കോര്‍പ്പറേഷനില്‍ ഒരിടത്ത് ടോസ് ഇട്ട് വിജയിയെ തീരുമാനിക്കും

കൊച്ചി: കോർപ്പറേഷനില്‍ ഒരിടത്ത് ടോസ് ഇട്ട് വിജയിയെ തീരുമാനിക്കും. കോര്‍പ്പറേഷനിലെ 65ആം വാര്‍ഡായ കലൂർ സൗത്തില്‍ എല്‍ഡിഎഫ് - യുഡിഎഫ് സ്‌ഥാനാർഥികള്‍ക്ക് തുല്യ വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫ് ആണ് ലീഡ്...

ഇടുക്കിയില്‍ എംഎം മണിയുടെ മകള്‍ക്ക് വിജയം; ജില്ല-ബ്‌ളോക്ക് പഞ്ചായത്തുകളില്‍ ഇഞ്ചോടിച്ച് പോരാട്ടം

ഇടുക്കി: വൈദ്യുതി മന്ത്രി എംഎം മണിയുടെ മകള്‍ സതി കുഞ്ഞുമോന് തിരഞ്ഞെടുപ്പില്‍ വിജയം. ഇടുക്കി രാജാക്കാട്ടിലെ ഏഴാം വാര്‍ഡില്‍ നിന്നാണ് സതി വിജയിച്ചത്. രണ്ട് തവണ പഞ്ചായത്തംഗമായിരുന്ന സതി കഴിഞ്ഞ തവണ പ്രസിഡണ്ടായിരുന്നു. ഇടുക്കി...

പന്തളം നഗരസഭ; അട്ടിമറി മുന്നേറ്റത്തിൽ ബിജെപി

പത്തനംതിട്ട: ജില്ലയിലെ പന്തളം നഗരസഭയിൽ അട്ടിമറി മുന്നേറ്റവുമായി ബിജെപി. എൽഡിഎഫ്-ബിജെപി സമനിലയിലാണ് മുന്നേറുന്നത്. 1-1 എന്നതാണ് ലീഡ്. പത്തനംതിട്ടയിലെ ആകെ 4 മുനിസിപ്പാലിറ്റികളിൽ രണ്ടെണ്ണം യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. Also Read: ആരെയും...

പെരിയ കൊലപാതകം നടന്ന കല്യോട്ട് വാര്‍ഡില്‍ യുഡിഎഫിന് വിജയം

കാസര്‍ഗോഡ് : ജില്ലയില്‍ പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വിജയം നേടി യുഡിഎഫ്. നിലവില്‍ എല്‍ഡിഎഫ് ഭരിക്കുന്ന വാര്‍ഡിലാണ് ഇപ്പോള്‍ യുഡിഎഫ് വിജയം നേടിയത്. യുഡിഎഫ് സ്‌ഥാനാര്‍ഥിയായ ആര്‍ രതീഷ് 355 വോട്ടുകള്‍ക്കാണ്...
- Advertisement -