പെരിയ കൊലപാതകം നടന്ന കല്യോട്ട് വാര്‍ഡില്‍ യുഡിഎഫിന് വിജയം

By Team Member, Malabar News
Malabarnews_kripesh and sarath lal
Representational image
Ajwa Travels

കാസര്‍ഗോഡ് : ജില്ലയില്‍ പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വിജയം നേടി യുഡിഎഫ്. നിലവില്‍ എല്‍ഡിഎഫ് ഭരിക്കുന്ന വാര്‍ഡിലാണ് ഇപ്പോള്‍ യുഡിഎഫ് വിജയം നേടിയത്. യുഡിഎഫ് സ്‌ഥാനാര്‍ഥിയായ ആര്‍ രതീഷ് 355 വോട്ടുകള്‍ക്കാണ് ഇവിടെ വിജയം നേടിയത്.

ഒപ്പം തന്നെ കാസര്‍ഗോഡ് നഗരസഭയിലും യുഡിഎഫിന്റെ മുന്നേറ്റം തുടരുകയാണ്. നിലവില്‍ എല്‍ഡിഎഫ് ഭരിക്കുന്ന വാര്‍ഡില്‍ പെരിയ ഇരട്ടക്കൊലപാതകം തന്നെയാണ് യുഡിഎഫ് മുഖ്യവിഷയമായി പ്രചാരണങ്ങളില്‍ ഉന്നയിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ടതിന് ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പിലാണ് ഇപ്പോള്‍ എല്‍ഡിഎഫ് കോട്ട തകര്‍ത്ത് കല്യോട്ട് യുഡിഎഫ് വിജയം നേടിയത്.

Read also : ഗ്രാമ പഞ്ചായത്തുകള്‍ എല്‍ഡിഎഫ് തരംഗത്തിലേക്ക്  

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE