തിരഞ്ഞെടുപ്പിൽ സർവാധിപത്യം നേടി എൽഡിഎഫ്

By News Desk, Malabar News
ldf lead_Malabar news
Ajwa Travels

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലായിടത്തും എൽഡിഎഫ് മുന്നേറ്റം. കോർപറേഷനുകൾ ഉൾപ്പടെ ഭരണം നേടുകയാണ് എൽഡിഎഫ്. ആകെ 6 കോർപറേഷനുകളിൽ 5 എണ്ണത്തിലും എൽഡിഎഫ് മുന്നേറ്റമാണ്. 2 എണ്ണത്തിൽ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. മുനിസിപ്പാലിറ്റികളിൽ മാത്രമാണ് യുഡിഎഫിന് ആശ്വാസം. 43 നഗരസഭകളിൽ യുഡിഎഫ് മുന്നേറ്റം തുടരുന്നുണ്ട്. 37 നഗരസഭകളിൽ എൽഡിഎഫിന് ലീഡുണ്ട്. 14 ജില്ലാ പഞ്ചായത്തുകളിൽ 9ലും എൽഡിഎഫ് മുന്നേറുകയാണ്. 5 ജില്ലാ പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിന് ലീഡ്.

Also Read: ഗ്രാമ പഞ്ചായത്തുകള്‍ എല്‍ഡിഎഫ് തരംഗത്തിലേക്ക്  

152 ബ്‌ളോക്ക് പഞ്ചായത്തുകളിൽ 110 പഞ്ചായത്തുകളും എൽഡിഎഫ് കയ്യേറി. 42 ഇടങ്ങളിൽ മാത്രമാണ് യുഡിഎഫ് ലീഡ്. ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് തരംഗമാണ് കാണാൻ സാധിക്കുന്നത്. 941 ഗ്രാമ പഞ്ചായത്തുകളിൽ 504ഉം എൽഡിഎഫ് മുന്നേറുന്നു. 374 പഞ്ചായത്തുകളിലാണ് യുഡിഎഫ് ലീഡ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE