Tag: kodakara case
കൊടകര കള്ളപ്പണക്കേസ്; അന്വേഷണം പൂർത്തിയായതായി ഇഡി- കുറ്റപത്രം ഒരുമാസത്തിനകം
കൊച്ചി: കൊടകര കുഴൽപ്പണക്കേസ് അന്വേഷണം പൂർത്തിയായതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയിൽ. കേസിൽ ഒരുമാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. കുറ്റപത്രം നൽകാൻ ഹൈക്കോടതി രണ്ടുമാസത്തെ സാവകാശം അനുവദിച്ചു.
അന്വേഷണം വേഗത്തിൽ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള...
കൊടകര കള്ളപ്പണക്കേസ്; തുടരന്വേഷണത്തിന് കോടതി അനുമതി
തൃശൂർ: ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിൽ കൊടകര കള്ളപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി നൽകി. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം.
പണം...
കൊടകര കള്ളപ്പണ ഇടപാട് കേസ്; ഇഡിക്കും ആദായനികുതി വകുപ്പിനും ഹൈക്കോടതി നോട്ടീസ്
കൊച്ചി: കൊടകര കള്ളപ്പണ ഇടപാട് കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ ഹൈക്കോടതി നോട്ടീസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനും ആദായനികുതി വകുപ്പിനുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. മൂന്നാഴ്‌ചക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് ജസ്‌റ്റിസ് ബെച്ചു കുര്യൻ...
കൊടകര കുഴല്‍പ്പണ കേസ് പ്രതി ആത്‌മഹത്യക്ക് ശ്രമിച്ചു
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസിലെ പത്തൊന്‍പതാം പ്രതി എഡ്വിൻ ആത്‌മഹത്യക്ക് ശ്രമിച്ചു. അമിതമായി ഉറക്കഗുളിക കഴിച്ചാണ് ഇയാൾ ജീവനൊടുക്കാന്‍ ശ്രമിച്ചത്. എഡ്വിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഐസിയുവില്‍ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില ഇപ്പോള്‍...
കൊടകര കുഴൽപ്പണ കേസിലെ ഇഡി അന്വേഷണം; ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനതാദൾ നേതാവ് സലീം മടവൂരാണ് ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയിൽ മൂന്ന് വട്ടം ഹൈക്കോടതി...
കൊടകര കുഴൽപ്പണ കവർച്ചാകേസ്; അന്വേഷണം ആരംഭിച്ചെന്ന് ഇഡി
തൃശൂർ: കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണം ആരംഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഹൈക്കോടതിയിലാണ് ഇഡി നിലപാട് വ്യക്‌തമാക്കിയത്. കേസ് രേഖകള്‍ പരിശോധിച്ചു വരുന്നതായി ഇഡി വ്യക്‌തമാക്കി. നിലവില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്, പോലീസില്‍...
കൊടകര കുഴല്‍പ്പണക്കേസ്; നിലപാടറിയിക്കാന്‍ ഇഡിയ്‌ക്ക് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം
കൊച്ചി: കൊടകര കുഴല്‍പ്പണക്കേസിൽ അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നവംബര്‍ പതിനൊന്നിനകം നിലപാടറിയിക്കാന്‍ ഇഡിയ്‌ക്ക് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. നിലപാടറിയിക്കാന്‍ ഇനി സമയം നീട്ടി നല്‍കില്ലെന്നും ജസ്‌റ്റിസ് കെ ഹരിപാല്‍ വ്യക്‌തമാക്കി.
ഇഡിയ്‌ക്ക് മറുപടി നല്‍കാന്‍...
കൊടകര കേസ് തുടരന്വേഷണം; ചോദ്യംചെയ്യല്‍ ഇന്ന് ആരംഭിക്കും
തൃശൂർ: കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിക്കും. കേസിലെ രണ്ടു പ്രതികളോട് തൃശൂര്‍ പോലീസ് ക്ളബ്ബില്‍ ഹാജരാകാനാണ് പ്രത്യേക അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നിലവില്‍ ജാമ്യത്തിലുള്ള പ്രതികളോടാണ്...