തൃശൂർ: കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണം ആരംഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഹൈക്കോടതിയിലാണ് ഇഡി നിലപാട് വ്യക്‌തമാക്കിയത്. കേസ് രേഖകള്‍ പരിശോധിച്ചു വരുന്നതായി ഇഡി വ്യക്‌തമാക്കി. നിലവില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്, പോലീസില്‍ നിന്ന് രേഖകള്‍ ശേഖരിച്ച് പരിശോധിച്ചു വരികയാണെന്നും സമയം നീട്ടിനല്‍കണമെന്നും ഇഡി കോടതിയില്‍ പറഞ്ഞു.
അടുത്ത ബുധനാഴ്‌ചക്കകം റിപ്പോര്‍ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഇഡിയോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ എന്ത് മറുപടിയാണ് നൽകാൻ ഉള്ളതെന്നും കോടതി ചോദിച്ചു. സ്‌റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യാനായി കഴിഞ്ഞ മാസം രണ്ടാഴ്‌ച സമയമായിരുന്നു കേന്ദ്ര ഏജന്‍സി കോടതിയോട് ആവശ്യപ്പെട്ടത്.
കൊടകര കള്ളപ്പണ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി എത്തിയതിന് ശേഷം പല തവണ ഈ കേസില്‍ ഇഡി അന്വേഷണം ആരംഭിക്കുന്നത് മാറ്റിവെച്ചിരുന്നു. സ്‌റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യാന്‍ കോടതി ഇഡിയോട് ആവശ്യപ്പെട്ടിട്ടും അവര്‍ ഫയല്‍ ചെയ്‌തിരുന്നില്ല. പകരം കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു ബിജെപി സർക്കാരിന് കീഴിലുള്ള അന്വേഷണ ഏജൻസി ചെയ്‌തത്.
Read Also: ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും തിയേറ്ററിൽ പ്രവേശനം; കൂടുതൽ ഇളവുകൾ