തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസിലെ പത്തൊന്‍പതാം പ്രതി എഡ്വിൻ ആത്‌മഹത്യക്ക് ശ്രമിച്ചു. അമിതമായി ഉറക്കഗുളിക കഴിച്ചാണ് ഇയാൾ ജീവനൊടുക്കാന്‍ ശ്രമിച്ചത്. എഡ്വിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഐസിയുവില്‍ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്‌തികരമാണ് എന്നാണ് റിപ്പോര്‍ട്.
കഴിഞ്ഞ ബുധനാഴ്‌ച എഡ്വിനെ ചോദ്യം ചെയ്യാനായി തൃശൂര്‍ പോലീസ് ക്ളബിലേക്ക് വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷം മടങ്ങിയെത്തിയ എഡ്വിന്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്‌ഥര്‍ മര്‍ദ്ദിച്ചെന്നും കുടുംബത്തെ മാനസിക സമ്മര്‍ദ്ദത്തിലാക്കി പീഡിപ്പിച്ചെന്നും അതിനാലാണ് ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചതെന്നും എഡ്വിന്‍ പൊലീസിനും ഡോക്‌ടര്‍ക്കും മൊഴി നൽകി.
സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഏപ്രില്‍ മൂന്നിന് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ഒരുസംഘം കവര്‍ന്നതിനെ തുടർന്നാണ് കേസ്. ഇതില്‍ ഒരു കോടി 45 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മകന്‍ ഹരികൃഷ്‌ണനും ഉള്‍പ്പെടെ 19 ബിജെപി നേതാക്കള്‍ സാക്ഷികളാണ്.
Read also: പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും യുപിയിൽ; പോലീസ് മോധാവികളുമായി കൂടിക്കാഴ്‌ച