Tag: load shedding
സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് ആറിന് ശേഷമായിരിക്കും അരമണിക്കൂർ സമയത്തേക്ക് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയെന്നാണ് അറിയിപ്പ്.
പവർ എക്‌സ്‌ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാലാണ് നടപടി. അരമണിക്കൂർ...
സംസ്‌ഥാനത്ത് അപ്രഖ്യാപിത പവർകട്ട് ഇല്ല, ചില നിയന്ത്രണങ്ങൾ മാത്രം; മന്ത്രി
പാലക്കാട്: സംസ്‌ഥാനത്ത് അപ്രഖ്യാപിത പവർകട്ട് ഇല്ലെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. കേന്ദ്രവിഹിതത്തിന്റെ ലഭ്യതക്കുറവ് അനുസരിച്ചു ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ്. നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ല. ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വന്ന വർധനവും...
സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് ഏഴ് മണിമുതൽ രാത്രി 11 വരെയുള്ള സമയത്ത് 15 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാം. വൈദ്യുതി ലഭ്യതയിൽ 500 മെഗാവാട്ട് കുറഞ്ഞതാണ്...
സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഉപയോഗം കുറക്കണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് ഏഴ് മണിമുതൽ രാത്രി 11 വരെ നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. ഈ സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്‌ക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.
സംസ്‌ഥാനത്തെ...
സംസ്‌ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടാകില്ല; മേഖലാ നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വരില്ലെന്ന് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ മേഖല തിരിച്ചുള്ള നിയന്ത്രണം ഫലം കണ്ടതായാണ് വിലയിരുത്തൽ. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായത്.
വൈദ്യുതി...
വൈദ്യുതി പ്രതിസന്ധി; മേഖലകൾ തിരിച്ച് നിയന്ത്രണം വേണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ, മേഖലകൾ തിരിച്ച് നിയന്ത്രണം വേണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ച് കെഎസ്ഇബി. വൈദ്യുതി അധികം ഉപയോഗിക്കുന്ന സ്‌ഥലങ്ങളിൽ നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബി പറയുന്നത്.
അതുപോലെ പീക്ക് ടൈമിൽ 100-150...
സംസ്‌ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല; മറ്റു മാർഗങ്ങൾ തേടും
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും, ലോഡ് ഷെഡിങ് ഉടൻ പ്രഖ്യാപിക്കേണ്ടതില്ലെന്ന് തീരുമാനം. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കെഎസ്ഇബി ഉദ്യോഗസ്‌ഥരുടെ യോഗത്തിലാണ് തീരുമാനം. അതേസമയം, വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ ചില നിയന്ത്രണങ്ങൾ...
ലോഡ് ഷെഡിങ് ഏർപ്പെടുത്തുമോ? കെഎസ്ഇബി-സർക്കാർ നിർണായക യോഗം ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി ഉപയോഗം കൂടിയ സാഹചര്യത്തിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തണമോയെന്ന് തീരുമാനിക്കാനുള്ള നിർണായക യോഗം ഇന്ന് നടക്കും. ലോഡ് ഷെഡിങ് ഏർപ്പെടുത്തണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. ഇത് ചർച്ച ചെയ്യാനാണ് വൈദ്യുതി മന്ത്രി...