സംസ്‌ഥാനത്ത്‌ അപ്രഖ്യാപിത പവർകട്ട് ഇല്ല, ചില നിയന്ത്രണങ്ങൾ മാത്രം; മന്ത്രി

സംസ്‌ഥാനത്ത്‌ വൈദ്യുതി ആവശ്യകതയിൽ വന്ന വർധനവും പവർ എക്‌സ്‌ചേഞ്ച് മാർക്കറ്റിലെ വൈദ്യുതിക്കുറവും കാരണം കഴിഞ്ഞദിവസം വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുമെന്ന് കെഎസ്ഇബി അറിയിപ്പ് നൽകിയിരുന്നു.

By Trainee Reporter, Malabar News
k-krishnankutty
Ajwa Travels

പാലക്കാട്: സംസ്‌ഥാനത്ത്‌ അപ്രഖ്യാപിത പവർകട്ട് ഇല്ലെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. കേന്ദ്രവിഹിതത്തിന്റെ ലഭ്യതക്കുറവ് അനുസരിച്ചു ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ്. നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ല. ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്‌തമാക്കി.

സംസ്‌ഥാനത്ത്‌ വൈദ്യുതി ആവശ്യകതയിൽ വന്ന വർധനവും പവർ എക്‌സ്‌ചേഞ്ച് മാർക്കറ്റിലെ വൈദ്യുതിക്കുറവും കാരണം കഴിഞ്ഞദിവസം വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുമെന്ന് കെഎസ്ഇബി അറിയിപ്പ് നൽകിയിരുന്നു. വൈകിട്ട് ഏഴുമണി മുതൽ രാത്രി 11 വരെയുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ചു സഹകരിക്കണമെന്നും വൈദ്യുതി ബോർഡ് അഭ്യർഥിച്ചിരുന്നു.

ഇടതുമുന്നണി സർക്കാറിന്റെ കാലത്ത് പവർകട്ട് ഉണ്ടാകില്ലെന്ന വാഗ്‌ദാനം ലംഘിച്ചെന്ന് വലിയ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. ആണവനിലയം സ്‌ഥാപിക്കുന്നതിൽ കൂട്ടായ ചർച്ച വേണമെന്നും മന്ത്രി പറഞ്ഞു. എല്ലാ ആളുകളെയും ഉൾപ്പെടുത്തി വിശദമായ ചർച്ച വേണം. ആണവനിലയം കേരളത്തിൽ സ്‌ഥാപിക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. വിഷയം നയപരമായി എടുക്കേണ്ട തീരുമാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Most Read| ‘സ്വാഗതം’; ചംപയ് സോറനെ എൻഡിഎ കുടുംബത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE