Tag: loka jalakam_ukraine
റഷ്യൻ ആക്രമണത്തെ ഐഎസിനോട് ഉപമിച്ച് സെലെൻസ്‌കി
കീവ്: ബുച്ച പട്ടണത്തിലുൾപ്പെടെ റഷ്യ നടത്തിയ നടപടികളെ ഐഎസ് ഭീകരർ നടത്തുന്ന അക്രമത്തോട് ഉപമിച്ച് യുക്രൈൻ പ്രസിഡണ്ട് വ്ളാദിമിർ സൈലെൻസ്‌കി. യുക്രൈനിൽ നിന്ന് റഷ്യയെ പുറത്താക്കാൻ യുഎന്നിനോട് ഇദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കിൽ യുഎൻ...
ബുച്ച നഗരത്തിലെ റഷ്യൻ ആക്രമണം; അന്വേഷണം പ്രഖ്യാപിച്ച് യുഎൻ
കീവ്: യുക്രൈനിലെ ബുച്ചയിൽ പൗരൻമാരെ കൂട്ടക്കൊല ചെയ്‌ത സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് വ്യക്‌തമാക്കി ഐക്യരാഷ്‌ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. കൊല്ലപ്പെട്ട സാധാരണക്കാരുടെ ചിത്രങ്ങൾ വേദനാജനകമാണെന്നും, സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം...
11 യുക്രൈൻ മേയർമാരെ റഷ്യ തട്ടിക്കൊണ്ട് പോയതായി ആരോപണം
കീവ്: തങ്ങളുടെ 11 മേയർമാരെ റഷ്യ തട്ടിക്കൊണ്ട് പോയെന്ന ആരോപണവുമായി യുക്രൈൻ. ഉപ പ്രധാനമന്ത്രി ഇറിന വെരെഷ്‌ചുക് ആണ് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. റഷ്യ തട്ടിക്കൊണ്ട് പോയ മേയർമാരെ തിരികെ കൊണ്ട്...
തെരുവുകളിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ; ചോരക്കളമായി കീവ്
കീവ്: റഷ്യൻ അധിനിവേശത്തിൽ ദുരന്ത നഗരമായി യുക്രൈൻ തലസ്‌ഥാനമായ കീവ്. മുന്നൂറോളം മൃതദേഹങ്ങളാണ് കീവിലെ ബുച്ചയിൽ നിന്ന് മാത്രം കണ്ടെത്തിയത്. റഷ്യൻ സൈന്യത്തിൽ നിന്ന് യുക്രൈൻ സൈന്യം കീവിന്റെ പല പ്രദേശങ്ങളും പിടിച്ചെടുത്തിരുന്നു....
കീവിലെ എല്ലാ പ്രദേശങ്ങളിലെയും അധികാരം യുക്രൈൻ വീണ്ടെടുത്തു
കീവ്: റഷ്യൻ സൈന്യം വളഞ്ഞ രാജ്യ തലസ്‌ഥാനമായ കീവിലെ മുഴുവൻ പ്രദേശങ്ങളുടെയും നിയന്ത്രണം വീണ്ടെടുത്തതായി യുക്രൈൻ. ഇര്‍പിന്‍, ബുച്ച, ഗോസ്‌റ്റോമെല്‍ മുതലായ പ്രദേശങ്ങള്‍ ഉൾപ്പടെ മുഴുവന്‍ കീവ് മേഖലയുടെ നിയന്ത്രണവും യുക്രൈന്‍ വീണ്ടെടുത്തതായി...
യുക്രൈൻ സന്ദർശനം പരിഗണനയിലെന്ന് മാർപാപ്പ
വത്തിക്കാന്‍: യുക്രൈൻ സന്ദർശിക്കുന്ന കാര്യം പരിഗണനയിലെന്ന് ഫ്രാൻസിസ് മാർപാപ്പ. യൂറോപ്യൻ രാജ്യമായ മാൾട്ടയിലേക്കുള്ള സന്ദർശനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി മാർപാപ്പയെ കീവിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചോയെന്ന ചോദ്യത്തിനാണ്...
“മോദി മധ്യസ്‌ഥനാവുമെങ്കിൽ ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും”; യുക്രൈൻ മന്ത്രി
കീവ്: ആയിരക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച് രണ്ടാം മാസത്തിലേക്ക് കടന്ന യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായുള്ള സ്വാധീനം ഉപയോഗിച്ച് ഇടപെടണമെന്ന് ഇന്ത്യയോട് ആവർത്തിച്ച് യുക്രൈൻ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ...
യുക്രൈനിൽ നിന്നും പലായനം ചെയ്‌തവർ 4 ദശലക്ഷത്തിൽ അധികം; യുഎൻ
കീവ്: റഷ്യ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ യുക്രൈനിൽ നിന്നും 4 ദശലക്ഷത്തിൽ അധികം ആളുകൾ പലായനം ചെയ്‌തതായി ഐക്യരാഷ്‌ട്ര സഭ. യുദ്ധം ആരംഭിക്കുന്നതിന് മുൻപുള്ള യുക്രൈൻ ജനസംഖ്യയുടെ പത്തിലൊന്ന് ശതമാനമാണ് ഇത്. ഇവരിൽ...




































