ബുച്ച നഗരത്തിലെ റഷ്യൻ ആക്രമണം; അന്വേഷണം പ്രഖ്യാപിച്ച് യുഎൻ

By Team Member, Malabar News
UN Calls For A Probe In Killing The Civilians In Bucha

കീവ്: യുക്രൈനിലെ ബുച്ചയിൽ പൗരൻമാരെ കൂട്ടക്കൊല ചെയ്‌ത സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് വ്യക്‌തമാക്കി ഐക്യരാഷ്‌ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. കൊല്ലപ്പെട്ട സാധാരണക്കാരുടെ ചിത്രങ്ങൾ വേദനാജനകമാണെന്നും, സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം യുക്രൈനിൽ അധിനിവേശം തുടരുന്ന റഷ്യക്കെതിരെ ശക്‌തമായ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് ജി7 രാജ്യങ്ങളോട് യുക്രൈൻ വിദേശകാര്യമന്ത്രി ഡിമിത്രോ കുലേബ ആവശ്യപ്പെട്ടു. ബുച്ചയിൽ നിന്നും കൂട്ടക്കൊലക്ക് ഇരയാക്കപ്പെട്ട 410 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. വംശഹത്യയെന്നാണ് സംഭവത്തെ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി വിശേഷിപ്പിച്ചത്.

എന്നാൽ റഷ്യയുടെ അധീനതയിലായിരുന്ന കീവിലെ എല്ലാ നിയന്ത്രണങ്ങളും തങ്ങൾ തിരികെ പിടിച്ചെടുത്തതായി യുക്രൈൻ അവകാശമുന്നയിച്ചിട്ടുണ്ട്. ബുച്ചയുൾപ്പടെയുള്ള കീവിന്റെ സമീപമേഖലകളിൽ നിന്നു റഷ്യ പിൻമാറിയെന്നും റിപ്പോർട്ടുണ്ട്. യുക്രൈന്റെ തെക്കൻ, കിഴക്കൻ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് ഇതെന്ന് കരുതുന്നു.

Read also: നടിയെ ആക്രമിച്ച കേസ്; സാക്ഷിയുടെയും പ്രതിയുടെയും ഹരജി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE