യുക്രൈനിൽ നിന്നും പലായനം ചെയ്‌തവർ 4 ദശലക്ഷത്തിൽ അധികം; യുഎൻ

By Team Member, Malabar News
More Than 4 Million Peoples Refuge From Ukraine
Ajwa Travels

കീവ്: റഷ്യ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ യുക്രൈനിൽ നിന്നും 4 ദശലക്ഷത്തിൽ അധികം ആളുകൾ പലായനം ചെയ്‌തതായി ഐക്യരാഷ്‌ട്ര സഭ. യുദ്ധം ആരംഭിക്കുന്നതിന് മുൻപുള്ള യുക്രൈൻ ജനസംഖ്യയുടെ പത്തിലൊന്ന് ശതമാനമാണ് ഇത്. ഇവരിൽ രണ്ട് മില്യണിൽ അധികം ആളുകൾ പലായനം ചെയ്‌തിരിക്കുന്നത്‌ പോളണ്ടിലേക്കാണ്.

കൂടാതെ റൊമേനിയ, മോല്‍ഡോവ, ഹംഗറി എന്നിവിടങ്ങളിലേക്കും ആളുകൾ പലായനം ചെയ്‌തതായി യുഎന്നിന്റെ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പില്‍ അതിവേഗം വളരുന്ന അഭയാര്‍ഥി പ്രതിസന്ധി എന്നാണ് യുക്രൈനില്‍ നിന്നുള്ള അഭയാര്‍ഥികളുടെ പലായനത്തെ വിശേഷിപ്പിക്കുന്നത്.

യുദ്ധത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കും നാശനഷ്‌ടങ്ങള്‍ സംഭവിച്ചവര്‍ക്കും യുഎന്നിന്റെ പിന്തുണ ഉറപ്പാക്കാന്‍ ശ്രമം നടത്തുകയാണെന്ന് യുഎന്‍ അഭയാര്‍ഥി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി വ്യക്‌തമാക്കി. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ 1,179 യുക്രൈന്‍ പൗരൻമാര്‍ കൊല്ലപ്പെട്ടെന്നാണ് വ്യക്‌തമാക്കുന്നത്‌. 1,860 പേര്‍ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

Read also: ഇമ്രാൻ ഖാൻ പുറത്തേക്ക്; പ്രധാന സഖ്യകക്ഷി കൂറുമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE