Tag: malabar news from kannur
ഡോക്‌ടറെ മര്‍ദ്ദിച്ച സംഭവം; പിലാത്തറയിലെ ഹോട്ടലിൽ റെയ്‌ഡ്, അടപ്പിച്ചു
കണ്ണൂർ: പിലാത്തറയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച് വരികയായിരുന്ന കെസി റസ്‌റ്റോറന്റ് എന്ന സ്‌ഥാപനം ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു. സ്‌ഥാപനത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്‌തുക്കൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് നടപടി.
നേരത്തെ ഈ ഹോട്ടലിൽ ഭക്ഷ്യവസ്‌തുക്കൾ...
തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു; അയൽവാസി അറസ്‌റ്റിൽ
കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് ചരളിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു. കുറ്റിക്കാട്ട് തങ്കച്ചനാ(48)ണ് വെടിയേറ്റത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
തങ്കച്ചന്റെ അയൽവാസിയായ കൂറ്റനാൽ സണ്ണിയെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. എയർ...
അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ
കണ്ണൂർ: ചൊക്ളിയിൽ അമ്മയെയും ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്ളി നിടുമ്പ്രം കിഴക്കെ വയലിൽ തീർഥിക്കോട്ട് കുനിയിൽ നിവേദിന്റെ ഭാര്യ ജോസ്‌ന (25), മകൻ ധ്രുവ് എന്നിവരെയാണ് ഇന്ന്...
തരിശിടമില്ലാത്ത സംസ്‌ഥാനം ലക്ഷ്യം; പ്രവർത്തനങ്ങൾ ഊർജിതമെന്ന് മന്ത്രി എംവി ഗോവിന്ദൻ
കണ്ണൂർ: തരിശിടമില്ലാത്ത സംസ്‌ഥാനമായി കേരളത്തെ മാറ്റുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. കാര്‍ഷിക മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിശ്‌ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കൃഷി വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ...
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരിൽ യുവാവ് അറസ്‌റ്റിൽ
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ജില്ലയിൽ നിന്നും അറസ്‌റ്റ് ചെയ്‌തു. കൊച്ചുചുറയിൽ ജിതിൻ രാജ്(23) ആണ് പോക്‌സോ കേസിൽ അറസ്‌റ്റിലായത്. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
പീഡനം സംബന്ധിച്ച വിവരം...
ഹരിദാസൻ വധക്കേസ്; ഒരു പ്രതിക്ക് കൂടി ജാമ്യം, 10 പേരുടെ ജാമ്യാപേക്ഷ തള്ളി
കണ്ണൂർ: പുന്നോൽ ഹരിദാസൻ വധക്കേസിൽ ഒരു പ്രതിക്ക് കൂടി കോടതി ജാമ്യം ലഭിച്ചു. മൂന്നാം പ്രതി സുനേഷ് എന്ന മണിക്കാണ് ജാമ്യം കിട്ടിയത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. അതേസമയം...
ഭക്ഷ്യ വിഷബാധക്കെതിരെ ജാഗ്രത; മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടം
കണ്ണൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി ജില്ലാ മെഡിക്കൽ ഓഫീസർ. പൊതുജനങ്ങളും സ്‌കൂൾ, ഹോസ്‌റ്റൽ അധികൃതരും, വിദ്യാർഥികളും രക്ഷിതാക്കളും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ...
കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ വിവാദം; അന്വേഷണ റിപ്പോർട് കൈമാറി
കണ്ണൂർ: കണ്ണൂർ സർവകലാശാല പരീക്ഷയിൽ ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തിൽ വൈസ് ചാൻസിലർക്ക് അന്വേഷണ റിപ്പോർട് കൈമാറി. സർവകലാശാല ഫിനാൻസ് ഓഫീസർ പി ശിവപ്പു, സിന്റിക്കേറ്റ് അംഗം ഡോ പി മഹേഷ് കുമാർ എന്നിവരാണ്...






































