പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരിൽ യുവാവ് അറസ്‌റ്റിൽ

By Team Member, Malabar News
Youth Were Arrested In Kannur In Pocso case
Ajwa Travels

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ജില്ലയിൽ നിന്നും അറസ്‌റ്റ് ചെയ്‌തു. കൊച്ചുചുറയിൽ ജിതിൻ രാജ്(23) ആണ് പോക്‌സോ കേസിൽ അറസ്‌റ്റിലായത്‌. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

പീഡനം സംബന്ധിച്ച വിവരം കുട്ടി ആദ്യം അമ്മയോടാണ് തുറന്നു പറഞ്ഞത്. തുടർന്ന് ഇക്കാര്യം കുട്ടിയുടെ ക്‌ളാസ്‌ ടീച്ചറുടെ ശ്രദ്ധയിൽ പെടുത്തുകയും, പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതി നൽകിയ വിവരം അറിഞ്ഞതോടെ മീന്തുള്ളിയിലെ ഇറച്ചിക്കടയിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് ഒളിവിൽ പോകുകയും ചെയ്‌തു.

ചെറുപുഴ എസ്‌ഐ എംപി ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.

Read also: ടുണീഷ്യൻ എണ്ണക്കപ്പലിൽ നിന്നും മലയാളിയെ കാണാതായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE