കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ വിവാദം; അന്വേഷണ റിപ്പോർട് കൈമാറി

By Team Member, Malabar News
Investigation Report Handover In The Question Paper Issue In Kannur university'
Ajwa Travels

കണ്ണൂർ: കണ്ണൂർ സർവകലാശാല പരീക്ഷയിൽ ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തിൽ വൈസ് ചാൻസിലർക്ക് അന്വേഷണ റിപ്പോർട് കൈമാറി. സർവകലാശാല ഫിനാൻസ് ഓഫീസർ പി ശിവപ്പു, സിന്റിക്കേറ്റ് അംഗം ഡോ പി മഹേഷ് കുമാർ എന്നിവരാണ് റിപ്പോർട് നൽകിയത്. മൂന്നാം സെമസ്‌റ്റർ സൈക്കോളജി പരീക്ഷ ചോദ്യപേപ്പറാണ് ആവർത്തിച്ചത്. 2020ലെ ചോദ്യപേപ്പർ തന്നെയാണ് ഇത്തവണ നടന്ന പരീക്ഷയിലും ആവർത്തിച്ചത്.

21, 22 തീയതികളിൽ നടന്ന  നടന്ന സൈക്കോളജി  മൂന്നാം സെമസ്‌റ്റർ പരീക്ഷകൾ, 21ന് നടന്ന ബോട്ടണി പരീക്ഷ, ഫിലോസഫി കോംപ്ളിമെന്ററി പേപ്പർ ഇവയുടെയെല്ലാം ചോദ്യങ്ങൾ കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പറിന് സമാനമാണെന്നാണ് കണ്ടെത്തൽ. അതേസമയം വിവാദവുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല എക്‌സാം കൺട്രോളർ പിജെ വിൻസന്റ് രാജിവെച്ചിരുന്നു. പരീക്ഷാ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി വച്ചത്.

ചോദ്യങ്ങൾ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയ അധ്യപകർ കഴിഞ്ഞ കൊല്ലത്തെ ചോദ്യപേപ്പർ അതേപടി പുതിയ കവറിലിട്ട് നൽകുകയായിരുന്നു. ഈ ചോദ്യങ്ങൾ തയ്യാറാക്കി നൽകിയ അധ്യാപകരെ കരിമ്പട്ടികയിൽ ഉൾപെടുത്തുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: കോൺഗ്രസ് എന്നാൽ വികാരം; എന്നും കോൺഗ്രസുകാരൻ ആയിരിക്കും- കെവി തോമസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE