ഹരിദാസൻ വധക്കേസ്; ഒരു പ്രതിക്ക് കൂടി ജാമ്യം, 10 പേരുടെ ജാമ്യാപേക്ഷ തള്ളി

By Desk Reporter, Malabar News
Haridasan murder case; One more accused was granted bail and 10 others were denied bail
Ajwa Travels

കണ്ണൂർ: പുന്നോൽ ഹരിദാസൻ വധക്കേസിൽ ഒരു പ്രതിക്ക് കൂടി കോടതി ജാമ്യം ലഭിച്ചു. മൂന്നാം പ്രതി സുനേഷ് എന്ന മണിക്കാണ് ജാമ്യം കിട്ടിയത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. അതേസമയം കേസിൽ മറ്റ് 10 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.

കൊലയാളി സംഘത്തിന് ഹരിദാസിനെ കാട്ടിക്കൊടുത്തത് സുനേഷ് എന്ന മണിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൊലയാളി സംഘവുമായി സുനേഷ് ബന്ധപ്പെട്ടു എന്നതിന് മതിയായ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.

കേസിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള മറ്റ് 10 പ്രതികളുടെ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി തള്ളി. കേസിലെ ഒന്നാം പ്രതിയുടെയും 11ആം പ്രതിയുടെയും ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാൻ കോടതി മാറ്റി. കഴിഞ്ഞ ഫെബ്രുവരി 21ന് പുലർച്ചെയാണ് ഹരിദാസനെ ആർഎസ്എസ് – ബിജെപി പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.

Most Read:  കനത്ത ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ; ഡെൽഹിയിൽ 44 ഡിഗ്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE