തരിശിടമില്ലാത്ത സംസ്‌ഥാനം ലക്ഷ്യം; പ്രവർത്തനങ്ങൾ ഊർജിതമെന്ന് മന്ത്രി എംവി ഗോവിന്ദൻ

By News Desk, Malabar News
mv govindan on liquor price
Ajwa Travels

കണ്ണൂർ: തരിശിടമില്ലാത്ത സംസ്‌ഥാനമായി കേരളത്തെ മാറ്റുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. കാര്‍ഷിക മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിശ്‌ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കൃഷി വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ കണ്ണൂർ ജില്ലാതല ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ലോകം മുഴുവന്‍ ശ്രദ്ധിച്ച കേരളത്തിന്റെ കാര്‍ഷിക പാരമ്പര്യം തിരിച്ചുപിടിക്കുവാനുള്ള കൂട്ടായ പരിശ്രമം തുടരണം. കേരളത്തില്‍ വികസനവും സേവനങ്ങളും ഓരോ മനുഷ്യനെയും പരിഗണിച്ചുകൊണ്ടുള്ളതാണ്. അതിനാലാണ് ഇവിടെയുള്ള ജനതക്ക് ഗുണമേൻമയുള്ള ജീവിതം നയിക്കാന്‍ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തളിപ്പറമ്പ് ബക്കളം വയലില്‍ നെല്‍ വിത്ത് വിതച്ചാണ് മന്ത്രി ഉൽഘാടനം നിർവഹിച്ചത്.

Most Read: പിസി ജോർജിന്റെ അറസ്‌റ്റ്‌; പോലീസിനെ വിമർശിച്ച് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE