കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം; സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

സോഷ്യൽ മീഡിയ ഇന്റർമീഡിയറി റൂൾസ് അനുസരിച്ച് കേന്ദ്ര സർക്കാർ ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും പ്ളാറ്റുഫോമുകൾ ഇന്ത്യൻ നിയമങ്ങൾ നിർബന്ധമായും പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

By Senior Reporter, Malabar News
supreme court

ന്യൂഡെൽഹി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി. കേന്ദ്ര സർക്കാർ വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരം കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ നിർബന്ധിതരാകുമെന്ന് കോടതി വ്യക്‌തമാക്കി.

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ട് ജസ്‌റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ് നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്‌റ്റിസ്‌ സൂര്യകാന്ത്, ജസ്‌റ്റിസ്‌ ജോയ്‌മല്യ ബാഗ്‌ചി, ജസ്‌റ്റിസ്‌ വി. എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം.

12 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുടങ്ങാൻ പ്ളാറ്റുഫോമുകൾ അനുമതി നൽകുന്നതിനെ ജസ്‌റ്റിസ്‌ ബാഗ്‌ചി വിമർശിച്ചു. കുറഞ്ഞ പ്രായപരിധിയായ 18 വയസ് ലംഘിക്കപ്പെടുന്നില്ലെന്ന് സോഷ്യൽ മീഡിയ പ്ളാറ്റുഫോമുകൾ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.

സോഷ്യൽ മീഡിയ ഇന്റർമീഡിയറി റൂൾസ് അനുസരിച്ച് കേന്ദ്ര സർക്കാർ ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും പ്ളാറ്റുഫോമുകൾ ഇന്ത്യൻ നിയമങ്ങൾ നിർബന്ധമായും പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി കേന്ദ്ര സർക്കാർ നടപടിയെടുക്കാൻ തയ്യാറാണെന്ന് സോളിസിറ്റർ ജനറൽ ഉറപ്പ് നൽകി.

Most Read| ഏഷ്യൻ ഗെയിംസ്; ലോങ്‌ജംപിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE