നഗോയ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ് ട്രാപ് വനിതാ വിഭാഗത്തിൽ ഇന്ത്യക്ക് സ്വർണം. നീരു ദണ്ഡയാണ് സ്വർണം നേടിയത്. ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്‌തിഗത സ്വർണമാണിത്. ഏഷ്യൻ റെക്കോർഡോടെയാണ് നീരുവിന്റെ വിജയം.
28 പോയിന്റുകളുമായി നീരു ഒന്നാമതെത്തിയപ്പോൾ ചൈനയുടെ യുനോങ്ങിനാണ് വെള്ളി. കുവൈത്തിന്റെ അബ്‌ദുൽ മാലിക് ഹജർ വെങ്കലവും നേടി. അതേസമയം, വനിതാ ഷൂട്ടിങ് ട്രാപ് ടീം ഇനത്തിൽ ഇന്ത്യ വെള്ളി നേടി. 328 പോയിന്റുകളുമായാണ് ഇന്ത്യ രണ്ടാമത് ഫിനിഷ് ചെയ്‌തത്. വനിതാ വിഭാഗത്തിൽ ചൈന സ്വർണവും കുവൈത്ത് വെങ്കലവും സ്വന്തമാക്കി.
ഷൂട്ടിങ് ട്രാപ് പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ ശപത് ഭരധ്വാജും ഫൈനലിലെത്തി. 117 പോയിന്റുകൾ നേടിയ താരം എട്ടാമനായാണ് ഫൈനലിൽ കടന്നത്. വനിതാ വിഭാഗം ബോക്‌സിങ് 65 കിലോയിൽ ഇന്ത്യയുടെ പർവീൺ ഹൂഡ ഫൈനലിൽ കടന്നു. ചൈനയുടെ ലി ഷുവിനെ 5-0ന് കീഴടക്കിയാണ് ഇന്ത്യൻ താരം മെഡലുറപ്പിച്ചത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































