Tag: Malabar news from kozhikode
നാദാപുരത്ത് ബിരുദ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: നാദാപുരം വെള്ളൂർ കോടഞ്ചേരിയിൽ ബിരുദ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയാടത്തിൽ അനന്തന്റെ മകൾ ചന്ദന (19) ആണ് മരിച്ചത്. മടപ്പള്ളി ഗവ. കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയായ ചന്ദന, നൃത്താധ്യാപിക...
വിദ്യാർഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ; കടിയേൽക്കാതെ രക്ഷപ്പെട്ടു
കോഴിക്കോട്: ജില്ലയിലെ നാദാപുരം പാറക്കടവിൽ മദ്രസയിൽ പോയി വരികയായിരുന്ന വിദ്യാർഥിനിക്ക് നേരെ തെരുവുനായ പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തലനാരിഴയ്‌ക്കാണ് കുട്ടി കടിയേൽക്കാതെ രക്ഷപ്പെട്ടത്.
പാറക്കടവിൽ ഇന്ന് രാവിലെ എട്ടേ മുക്കാലോടെയായിരുന്നു സംഭവം. റോഡിലേക്ക് ഇറങ്ങിവന്ന...
വടകരയിൽ ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
കോഴിക്കോട്: വടകരയിൽ സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. വൈക്കിലിശേരി കുറ്റിക്കാട്ടിൽ ചന്ദ്രന്റെ (62) മൃതദേഹമാണ് കണ്ടെത്തിയത്. പുത്തൂർ ആക്ളോത്ത് നട പാലത്തിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ...
ആൽവിന്റെ മരണകാരണം തലയ്‌ക്ക് പിന്നിലേറ്റ ക്ഷതം; പോസ്‌റ്റുമോർട്ടം റിപ്പോർട്
കോഴിക്കോട്: ബീച്ചിൽ പ്രമോഷൻ വീഡിയോ എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മരിച്ച വടകര സ്വദേശി ആൽവിന്റെ (20) പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയായി. ആന്തരിക ക്ഷതമേറ്റാണ് ആൽവിന്റെ മരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. കൂടാതെ...
തെറ്റിദ്ധരിപ്പിക്കാൻ ശ്രമം, ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് പോലീസ്; ഡ്രൈവറുടെ അറസ്‌റ്റ് ഉടൻ
കോഴിക്കോട്: ബീച്ചിൽ പ്രമോഷൻ വീഡിയോ എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മരിച്ച വടകര സ്വദേശി ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് പോലീസ്. ഇടിച്ചത് ഡിഫെൻഡർ കാർ എന്നാണ് ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത രണ്ട് ഡ്രൈവർമാരും...
കോഴിക്കോട് ബീച്ചിൽ കാറിന്റെ റീൽസ് എടുക്കുന്നതിനിടെ അതേ വാഹനമിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: ബീച്ചിൽ വാഹനത്തിന്റെ റീൽസ് ചിത്രീകരണത്തിനിടെ അതേ വാഹനമിടിച്ച് യുവാവ് മരിച്ചു. വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷ് ബാബു-ബിന്ദു ദമ്പതികളുടെ മകൻ ആൽവിൻ (20) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ...
കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തു, 20 മീറ്ററോളം വലിച്ചിഴച്ചു; വിദ്യാർഥിനിക്ക് പരിക്ക്
കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസിൽ നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്ക്. പേരാമ്പ്ര മാർക്കറ്റ് സ്‌റ്റോപ്പിൽ നിന്ന് വിദ്യാർഥികൾ കയറുന്നതിനിടെ മുന്നോട്ട് എടുത്ത ബസിൽ നിന്ന് വീണാണ് അപകടം. നൊച്ചാട് ഹയർ സെക്കണ്ടറി സ്‌കൂളിലെ...
പേരാമ്പ്ര എസ്‌റ്റേറ്റ്, കൂരാച്ചുണ്ട് ഭാഗങ്ങളിൽ കടുവാ സാന്നിധ്യം; ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര എസ്‌റ്റേറ്റ്, കൂരാച്ചുണ്ട് എന്നിവിടങ്ങളിൽ കടുവാ സാന്നിധ്യം സംശയിക്കുന്നതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ. കഴിഞ്ഞ ദിവസം റിസർവോയറിനോട് ചേർന്ന പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനയിലാണ് കടുവയുടേതിന്...






































