Fri, Jan 23, 2026
21 C
Dubai
Home Tags Malabar News Kannur

Tag: Malabar News Kannur

ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ നിരോധനാജ്‌ഞ

കണ്ണൂർ: ജില്ലയിൽ കോവിഡ് വ്യാപനം കൂടുതലായുള്ള പ്രദേശങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കണ്ണൂർ കോർപ്പറേഷൻ, പയ്യന്നൂർ, തലശ്ശേരി, ഇരിട്ടി നഗരസഭകൾ, ചെറുപുഴ, ചെറുതാഴം പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ 10ൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌ത...

കണ്ണൂർ വിമാനത്താവളം വഴി സ്വർണക്കടത്ത്; കോഴിക്കോട് സ്വദേശി പിടിയിൽ

കണ്ണൂർ: ജില്ലയിൽ വീണ്ടും സ്വർണവേട്ട. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് ഒഞ്ചിയം സ്വദേശി കുഞ്ഞബ്‌ദുള്ളയാണ് പിടിയിലായത്. ഇയാളിൽ നിന്ന് 1514 ഗ്രാം സ്വർണം പിടികൂടി. എമർജൻസി...

കൊലപാതക ശ്രമം; രണ്ട്‌ ആർഎസ്എസ് പ്രവർത്തകർ അറസ്‌റ്റിൽ

കൂത്തുപറമ്പ്: സിപിഎം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. ആർഎസ്എസ് പ്രവർത്തകരായ പാനൂർ കെസി മുക്കിൽ കല്ലുള്ള പറമ്പത്ത് അശ്വിൻ സുരേന്ദ്രൻ (32), കുറ്റേരി കരോള്ളതിൽ റോഷിൻ (29) എന്നിവരാണ് പിടിയിലായത്. സിപിഎം...

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കൂത്തുപറമ്പ്: പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വട്ടിപ്രം മാണിക്കോത്ത് വയലിലെ പ്രശാന്ത്-അനില ദമ്പതികളുടെ മകന്‍ അശ്വന്ത് ആണ് മരിച്ചത്. 16 വയസായിരുന്നു. ഇന്നലെ വൈകീട്ട് 4.30ഓടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു...

കണിച്ചാറിൽ വൈക്കോൽ ലോറിക്ക് തീപിടിച്ചു

കണിച്ചാർ: വൈക്കോൽ കയറ്റി വരികയായിരുന്ന ലോറിക്ക് തീപിടിച്ചു. കണിച്ചാറിലെ കാളികയം അങ്കണവാടിക്ക് സമീപത്തു വെച്ചാണ് വൈക്കോലിന് തീ പടർന്നത്. കാളികയം അങ്കണവാടിക്ക്‌ സമീപത്തെ വ്യക്‌തിക്കായി ലോറിയിൽ പാലക്കാട് നിന്നും എത്തിച്ചതായിരുന്നു വൈക്കോൽ. തീ പടർന്നയുടൻ നാട്ടുകാരുടെ...

ആശുപത്രിയിലേക്ക് പോയ വാഹനം ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍; ഗര്‍ഭിണിയായ യുവതിക്ക് പരിക്ക്

കണ്ണൂര്‍: ഗര്‍ഭിണിയായ യുവതിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തതായി ആരോപണം. കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ടാണ് സംഭവം. റോഡ് ഷോയില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. പയ്യന്നൂരിലെ...

ആലക്കോട് മൃഗാശുപത്രിയിൽ ഡോക്‌ടറില്ല; പരാതിയുമായി നാട്ടുകാർ

ആലക്കോട്: നിരവധിയായ ക്ഷീരകർഷകരും മൃഗ പരിപാലകരും ആശ്രയിക്കുന്ന ആലക്കോട് മൃഗാശുപത്രിയിൽ ഡോക്‌ടറില്ലെന്ന് നാട്ടുകാരുടെ പരാതി. ഒരു വർഷത്തോളമായി ഇവിടെ ചികിൽസ നിലച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഡോക്‌ടറില്ലാതായ ആദ്യ ആറുമാസത്തോളം ഉദയഗിരി മൃഗാശുപത്രിയിലെ ഡോക്‌ടർക്കായിരുന്നു ഇവിടെ...

സിപിഎം പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കുകളും സൈക്കിളും തീവച്ച് നശിപ്പിച്ചു

കണ്ണൂർ: കൊളശ്ശേരി വാവാച്ചിമുക്കിൽ സിപിഎം പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കുകളും സൈക്കിളും തീവച്ച് നശിപ്പിച്ചു. സിപിഎം പ്രവർത്തകനും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവുമായ താഴെപൊയിൽ മനോജ്‌ഞത്തിൽ, കരയത്തിൽ റിജിന്റെയും പിതാവ് കരയത്തിൽ രവിയുടെയും...
- Advertisement -