കണ്ണൂർ: ജില്ലയിൽ കോവിഡ് വ്യാപനം കൂടുതലായുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ണൂർ കോർപ്പറേഷൻ, പയ്യന്നൂർ, തലശ്ശേരി, ഇരിട്ടി നഗരസഭകൾ, ചെറുപുഴ, ചെറുതാഴം പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ 10ൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്ത വാർഡ്\ ഡിവിഷനുകളിലാണ് നിലവിൽ ജില്ലാ കളക്ടർ ടിവി സുഭാഷ് നീരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ മാസം 27 വരെയാണ് നിയന്ത്രണം.
അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും ഉത്തരവുണ്ട്. ഈ പ്രദേശങ്ങളിലെ എല്ലാവിധ ഗ്രൂപ്പു മൽസരങ്ങളും നിരോധിച്ചു. ജിം, കരാട്ടെ, ടർഫ്, ടൂർണമെന്റുകൾ പാടില്ല. കടകൾ (മരുന്ന് ഷോപ്പ്, അവശ്യ സാധന കട, ബേക്കറി എന്നിവ ഒഴികെ) രാത്രി 7 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. കൂടാതെ ഉൽസവങ്ങളും മറ്റ് മത പരിപാടികളും ചടങ്ങുകളിൽ ഒതുക്കാനും നിർദേശമുണ്ട്.
നിയന്ത്രണം ഈ മാസം 27ന് രാത്രി വരെയാണെന്ന് കളക്ടർ വ്യക്തമാക്കി.
Malabar News: ജില്ലയിലേക്ക് 30,000 കൊവിഷീല്‍ഡ് വാക്സിന് കൂടിയെത്തും