ജില്ലയിലേക്ക് 30,000 കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടിയെത്തും

By Staff Reporter, Malabar News
Covishield
Ajwa Travels

മലപ്പുറം: കോവിഡ് വ്യാപനം ഉയരുന്ന പശ്‌ചാത്തലത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ ഊര്‍ജിതമാക്കി മലപ്പുറം ജില്ല. പ്രതിരോധ വാക്‌സിന്‍ ജില്ലയിൽ കൂടുതല്‍ പേര്‍ക്ക് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു.

കോഴിക്കോട് പ്രാദേശിക വാക്‌സിന്‍ സ്‌റ്റോറില്‍ നിന്ന് 30,000 കൊവിഷീല്‍ഡ് വാക്‌സിന്‍ അടുത്ത ദിവസം ജില്ലയിലെത്തുമെന്നും ഇതോടെ പ്രതിരോധ ക്യാംപുകള്‍ കൂടുതല്‍ വ്യാപകമാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്‌തമാക്കി.

ഇതുവരെ 4,38,200 പേരാണ് ജില്ലയിൽ പ്രതിരോധ കുത്തിവെപ്പെടുത്തത്. കഴിഞ്ഞ ദിവസം മാത്രം 1,825 പേർ പ്രതിരോധ കുത്തിവെപ്പ് നടത്തി. ഇതുവരെ 3,98,568 പേര്‍ ഒന്നാം ഡോസ് വാക്‌സിനും 39,632 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.

Malabar News: കള്ളന്റെ എടിഎം കൈക്കലാക്കി പണം കവർന്നു; പോലീസുകാരനെതിരെ മോഷണത്തിന് കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE