പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

By Staff Reporter, Malabar News
Drowned
Representational Image
Ajwa Travels

കൂത്തുപറമ്പ്: പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വട്ടിപ്രം മാണിക്കോത്ത് വയലിലെ പ്രശാന്ത്-അനില ദമ്പതികളുടെ മകന്‍ അശ്വന്ത് ആണ് മരിച്ചത്. 16 വയസായിരുന്നു. ഇന്നലെ വൈകീട്ട് 4.30ഓടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു അശ്വന്ത്.

എന്നാൽ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അശ്വന്തിനെ ഏറെനേരം കഴിഞ്ഞും കാണാതായതോടെ നാട്ടുകാർ എത്തുകയും തിരച്ചിൽ നടത്തുകയും ആയിരുന്നു. തിരച്ചിലിനൊടുവിൽ കരക്കെത്തിച്ച കുട്ടിയെ സ്‌ഥലത്തെത്തിയ കൂത്തുപറമ്പ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

വേങ്ങാട് ഇകെ നായനാര്‍ സ്‌മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരണപ്പെട്ട അശ്വന്ത്. അനാമികയാണ് സഹോദരി. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Malabar News: മുടപ്പിലാവിൽ യുഡിഎഫ്-എൽഡിഎഫ് സംഘർഷം; 5 പേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE