കൊലപാതക ശ്രമം; രണ്ട്‌ ആർഎസ്എസ് പ്രവർത്തകർ അറസ്‌റ്റിൽ

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

കൂത്തുപറമ്പ്: സിപിഎം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. ആർഎസ്എസ് പ്രവർത്തകരായ പാനൂർ കെസി മുക്കിൽ കല്ലുള്ള പറമ്പത്ത് അശ്വിൻ സുരേന്ദ്രൻ (32), കുറ്റേരി കരോള്ളതിൽ റോഷിൻ (29) എന്നിവരാണ് പിടിയിലായത്.

സിപിഎം പെരിങ്ങത്തൂർ ലോക്കൽ സെക്രട്ടറി പി മനോഹരനെയും ലോക്കൽ കമ്മിറ്റിയംഗം കെപി ഫൈസലിനെയും കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. കഴിഞ്ഞ മാർച്ച് 30ന് പൂക്കോം–പാനൂർ റോഡിലായിരുന്നു സംഭവം.

പാനൂർ സിഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

Malabar News: ഹിന്ദു-മുസ്‌ലിം പ്രണയകഥ; സിനിമാ ഷൂട്ടിങ്ങ് തടഞ്ഞ് സംഘപരിവാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE