ഹിന്ദു-മുസ്‌ലിം പ്രണയകഥ; സിനിമാ ഷൂട്ടിങ്ങ് തടഞ്ഞ് സംഘപരിവാര്‍

By Syndicated , Malabar News
sangh parivar
Ajwa Travels

പാലക്കാട്: സിനിമാ ഷൂട്ടിങ്ങ് സംഘത്തിന് നേരെ അക്രമണവുമായി സംഘപരിവാര്‍. പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തില്‍ നടന്ന ‘നീയാം നദി’ എന്ന സിനിമയുടെ ഷൂട്ടിങ്ങ് ആണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞ്. ഹിന്ദു-മുസ്‌ലിം പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അതിനാൽ  ഷൂട്ടിങ്ങ് നടത്താൻ അനുവദിക്കില്ലെന്ന് സംഘപരിവാർ പ്രവർത്തകർ ഭീഷണി മുഴക്കിയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഷൂട്ടിങ്ങ് ഉപകരണങ്ങളും നശിപ്പിച്ചു.

ക്ഷേത്രം അധികൃതരുമായി സംസാരിച്ചതിന് ശേഷമാണ് ചിത്രീകരണം തുടങ്ങിയത്. ഇതിനിടെ സിനിമയുടെ കഥ പറയണമെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയും കഥ കേട്ടതോടെ ചിത്രീകരണം നിര്‍ത്തണമെന്ന് ഭീഷണിപ്പെടുത്തുക ആയിരുന്നു എന്നും അണിയറ പ്രവർത്തകർ വ്യക്‌തമാക്കി. സ്‌ഥലത്ത്‌ പോലീസ് എത്തിയിട്ടുണ്ട്.

Read also: ലോകായുക്‌തയുടെ വിധി; ജലീൽ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് എകെ ബാലന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE