ലോകായുക്‌തയുടെ വിധി; ജലീൽ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് എകെ ബാലന്‍

By Staff Reporter, Malabar News
ak balan
Ajwa Travels

പാലക്കാട്: ലോകായുക്‌ത വിധിയുടെ പേരിൽ മന്ത്രി കെടി ജലീല്‍ രാജിവെക്കേണ്ടതില്ലെന്ന് മന്ത്രി എകെ ബാലന്‍. കോടതി വിധി ഉണ്ടായാല്‍ നിയമ നടപടി സ്വീകരിക്കാം. മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് മാസത്തിനുള്ളിൽ മാത്രമേ വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടതുള്ളു എന്നും മന്ത്രി പറഞ്ഞു.

സംസ്‌ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി കെടി അദീബിനെ കെടി ജലീല്‍ നിയമിച്ചത് നിയമവിരുദ്ധമാണെന്ന ലോകായുക്‌തയുടെ വിധിക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും വിധി ഉണ്ടായാല്‍ അപ്പോള്‍ തന്നെ രാജിവെക്കേണ്ടതില്ല. ഡെപ്യുട്ടേഷനില്‍ ബന്ധുവിനെ വെച്ചു എന്നതാണെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യേണ്ടതാണ്. ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ വെക്കാന്‍ പാടില്ല എന്നില്ല, അയാള്‍ യോഗ്യനല്ലെങ്കിലാണ് പ്രശ്‌നം. ജലീല്‍ നിയമ വിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Read Also: തെളിവുകൾ നശിപ്പിക്കാൻ ശ്രമം; ക്രൈം ബ്രാഞ്ച്‌ അന്വേഷണത്തിൽ ദുരൂഹതയെന്ന് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE