Tag: Malabar News
വീടിന് മുന്നിൽ വച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു
പാലക്കാട്: ചുനങ്ങാട് കാഞ്ഞിരക്കടവിൽ വീടിന് മുന്നിൽ വച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. വിണ്ടുകീറിയ സിലിണ്ടർ വലിയ ശബ്‌ദത്തോടെ മുകളിലേക്ക് ഉയർന്ന് നിലത്തേക്ക് പതിക്കുകയായിരുന്നു. സിലിണ്ടർ മുറ്റത്തായിരുന്നതും തീപടരാതിരുന്നതും വലിയ ദുരന്തം ഒഴിവാക്കി.
കാഞ്ഞിരക്കടവ്...
കോഴിക്കോട് ഹോട്ടലിലെ ശുചിമുറിയിൽ ഒളിക്യാമറ; ജീവനക്കാരൻ അറസ്‌റ്റിൽ
കോഴിക്കോട്: രാമനാട്ടുകര ഹോട്ടലിന്റെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെടുത്തതായി പരാതി. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരനായ പശ്‌ചിമ ബംഗാൾ, ഉത്തര്‍ ദനാജ്പുര്‍ സ്വദേശി കൈലാര തുഫൈല്‍ രാജയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
രാമനാട്ടുകര പാരഡൈസ് ഹോട്ടലില്‍ വൈകിട്ട്...
വിദ്യാർഥിനി തെറിച്ചുവീണ സംഭവം; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു
മലപ്പുറം: തിരൂരങ്ങാടിയിൽ വിദ്യാർഥിനി ബസിൽ നിന്ന് തെറിച്ചുവീണ സംഭവത്തിൽ ബസ് ഡ്രൈവർക്ക് എതിരെ നടപടി. ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്‌പെൻഡ് ചെയ്‌തു. കഴിഞ്ഞ ദിവസമാണ് തിരൂരങ്ങാടി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർഥിനി ബസിൽ...
നായ്‌ക്കട്ടി പ്രദേശത്ത് വീണ്ടും കടുവാ ഭീതി; പട്ടാപ്പകൽ പശുക്കിടാവിനെ ആക്രമിച്ചു
വയനാട്: ദേശീയപാതയ്‌ക്ക് സമീപമുള്ള നായ്‌ക്കട്ടി പ്രദേശത്ത് വീണ്ടും കടുവാ ഭീതി. കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയ നായ്‌ക്കട്ടി പ്രദേശത്തിന്റെ തൊട്ടടുത്തുള്ള എറളോട്ടുകുന്ന് പ്രദേശത്ത് ഇന്ന് പട്ടാപ്പകൽ വീണ്ടും കടുവ ഇറങ്ങി ഭീതി പരത്തി....
വയനാട്ടിലെ ലോഡ്‌ജിൽ യുവതിയും യുവാവും മരിച്ച നിലയിൽ
കൽപ്പറ്റ: വയനാട്ടിൽ സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി അമരക്കുനി പോത്തനാമലയിൽ നിഖിൽ പ്രകാശ്(26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നിൽ ബബിത(22) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മണിച്ചിറയിലെ സ്വകാര്യ...
കെൻസ കെട്ടിടത്തിന് ലൈസൻസ്; പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പ്രകൃതി സംരക്ഷണ സമിതി
വയനാട്: ബാണാസുരസാഗർ റിസർവോയറിനടുത്ത് കെൻസ വെൽനസ് സെന്റർ നിർമിച്ച കെട്ടിട സമുച്ചയത്തിന് നമ്പറിട്ട് ലൈസൻസ് നൽകിയ തരിയോട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നടപടി വേണമെന്ന ആവശ്യം ശക്‌തമാകുന്നു. സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്‌ത് ശിക്ഷാനടപടികൾ...
കാസർഗോഡ് മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി ഡോക്‌ടറെ മർദ്ദിച്ചതായി പരാതി
കാസർഗോഡ്: രാത്രി വീട്ടിൽ അതിക്രമിച്ച് കയറി മൂന്നംഗ സംഘം ഡോക്‌ടറെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. സാരമായി പരിക്കേറ്റ കാസർഗോഡ് കെയർവെൽ ആശുപത്രിയിലെ ഡോക്‌ടറും മൊഗ്രാൽപുത്തൂർ സിപിആർഐ ഗസ്‌റ്റ് ഹൗസിനടുത്തെ കെസി കോമ്പൗണ്ടിലെ കെസി ഷാബിൽ...
സമയം നോക്കാതെ പായേണ്ട, പിടിവീഴും; ടിപ്പർ ലോറികൾക്ക് എതിരെ നടപടിയുമായി അധികൃതർ
പാലക്കാട്: സ്‌കൂളുകളുടെ പ്രവർത്തനം പഴയതുപോലെ ആയതോടെ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് അനുവദനീയമല്ലാത്ത സമയത്ത് റോഡിൽ ടിപ്പർ ലോറികളെ കണ്ടാൽ കർശന നടപടി എടുക്കാൻ ഒരുങ്ങുകയാണ് മോട്ടോർവാഹന വകുപ്പ്.
പട്ടാമ്പി, ഒറ്റപ്പാലം മേഖലകളിലാണ് ക്വാറികൾ കേന്ദ്രീകരിച്ച്...






































