കോഴിക്കോട് ഹോട്ടലിലെ ശുചിമുറിയിൽ ഒളിക്യാമറ; ജീവനക്കാരൻ അറസ്‌റ്റിൽ

By Desk Reporter, Malabar News
Child Abuse
Representational Image

കോഴിക്കോട്: രാമനാട്ടുകര ഹോട്ടലിന്റെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെടുത്തതായി പരാതി. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരനായ പശ്‌ചിമ ബംഗാൾ, ഉത്തര്‍ ദനാജ്പുര്‍ സ്വദേശി കൈലാര തുഫൈല്‍ രാജയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

രാമനാട്ടുകര പാരഡൈസ് ഹോട്ടലില്‍ വൈകിട്ട് ആറു മണിക്കാണ് സംഭവം. ശുചിമുറിക്കുള്ളില്‍ മൊബൈല്‍ ക്യാമറ ഓണ്‍ചെയ്‌ത്‌ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാണ് പരാതി. ഫറോക്ക് പോലീസെത്തിയാണ് തുഫൈലിനെ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളുടെ മൊബൈല്‍ ഫോണും കസ്‌റ്റഡിയിൽ എടുത്തു.

Most Read:  മീ ടു ആരോപണം; പരാതി ലഭിച്ചാലുടൻ ടാറ്റൂ കലാകാരനെതിരെ കേസെടുക്കുമെന്ന് കമ്മീഷണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE