Sun, Mar 22, 2026
27.5 C
Dubai
Home Tags Malabar News

Tag: Malabar News

പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട്: പോലീസുകാർക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. കോഴിക്കോട് കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയായ ടിങ്കു എന്ന ഷിജുവിനെ അറസ്‌റ്റ് ചെയ്യാൻ പോയ പോലീസ് സംഘത്തെയാണ് പ്രതിയും കൂട്ടാളികളും ചേർന്ന് ആക്രമിച്ചത്. ​ ഗുണ്ടകളുടെ ആക്രമണത്തിൽ...

വയനാട് ജില്ലയിലെ 59 ബസുകളിൽ സുരക്ഷാ വീഴ്‌ച

കൽപ്പറ്റ: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഭാഗമായി മോട്ടോർ വാഹനവകുപ്പ് വയനാട് ജില്ലയിലെ ബസുകളിൽ പരിശോധന നടത്തി. ആദ്യദിനത്തിൽ 225 ബസുകളാണ് പരിശോധിച്ചത്. ഇവയിൽ 59 ബസുകളിൽ സുരക്ഷാ വീഴ്‌ച ഉണ്ടായതായി കണ്ടെത്തി. ഇതേതുടർന്ന്...

കോഴിക്കോട്ടെ ബേക്കറിയിലെ ചില്ലുകൂട്ടിൽ എലി; സ്‌ഥാപനം പൂട്ടിച്ചു

കോഴിക്കോട്: ബേക്കറിയിൽ ഭക്ഷ്യവസ്‌തുക്കൾ സൂക്ഷിക്കുന്ന ചില്ല് കൂട്ടിൽ ജീവനുള്ള എലി. ഇതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌ഥലത്തെത്തി ബേക്കറി പൂട്ടിച്ചു. കോഴിക്കോട് നഗരത്തിലെ ഈസ്‌റ്റ് ഹില്ലിലെ ഹോട്ട് ബൺസ് എന്ന ബേക്കറിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്...

രജിസ്‌ട്രേഡ് കത്ത് പൊട്ടിച്ചു വായിച്ചു; പോസ്‌റ്റ്മാനും സൂപ്രണ്ടിനും പിഴ ശിക്ഷ

കണ്ണൂർ: രജിസ്‌ട്രേഡ് കത്ത് മേൽവിലാസക്കാരന് ഏൽപ്പിക്കാതെ പൊട്ടിച്ചു വായിച്ച് ഉള്ളടക്കം ചോർത്തി നൽകിയ പോസ്‌റ്റ്മാനും പോസ്‌റ്റൽ സൂപ്രണ്ടിനും പിഴ. ഒരു ലക്ഷം രൂപ പിഴ അടക്കാനാണ് ഉപഭോക്‌തൃ കോടതി ഉത്തരവിട്ടത്. ചിറക്കൽ പോസ്‌റ്റ്...

മദ്യപിച്ച് ഓട്ടോ ഡ്രൈവറെ മർദ്ദിച്ചു; ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ പോലീസ് കസ്‌റ്റഡിയിൽ

കോഴിക്കോട്: മദ്യപിച്ച് ഓട്ടോ ഡ്രൈവറെ മർദ്ദിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ പോലീസ് കസ്‌റ്റഡിയിൽ. കോഴിക്കോട് ഗവ.ബീച്ച് ആശുപത്രിയിലെ സെക്രട്ടറി അഗസ്‌റ്റിൻ, ക്ളർക്ക് അരുൺ എന്നിവരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഓട്ടോയിൽ കയറിയ ഇരുവരും യാത്രക്കിടെ...

ആദിവാസി യുവാവിന് എതിരെ കള്ളക്കേസ്; റിപ്പോർട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം

വയനാട്: ജില്ലയിൽ ഗോത്ര വിഭാഗക്കാരനായ യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ...

ഭാരതപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുള്ളമട സ്വദേശി അബ്ബാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൽസ്യ തൊഴിലാളികൾ മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. ചമ്രവട്ടം പാലത്തിന് സമീപത്ത് നിന്ന് മീൻ പിടിക്കുന്നതിനിടെ...

രാജഗിരി ഇടക്കോളനിയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം; ഭീതിയിൽ ജനങ്ങൾ

കണ്ണൂർ: ജില്ലയിലെ രാജഗിരി ഇടക്കോളനിയിൽ തമ്പടിച്ച കാട്ടാനക്കൂട്ടം ജനങ്ങൾക്ക് ഭീഷണിയാകുന്നു. ചെറുപുഴ പഞ്ചായത്തിലെ 8ആം വാർഡിൽ ഉൾപ്പെടുന്ന രാജഗിരി കോളനിയിൽ, സമീപത്തെ കർണാടക വനത്തിൽ നിന്നുമാണ് കാട്ടാനക്കൂട്ടം ഇറങ്ങുന്നത്. കോളനിയിൽ എത്തുന്ന കാട്ടാനകൾ...
- Advertisement -