പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

By Desk Reporter, Malabar News
operation toofan
Representational Image

കോഴിക്കോട്: പോലീസുകാർക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. കോഴിക്കോട് കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയായ ടിങ്കു എന്ന ഷിജുവിനെ അറസ്‌റ്റ് ചെയ്യാൻ പോയ പോലീസ് സംഘത്തെയാണ് പ്രതിയും കൂട്ടാളികളും ചേർന്ന് ആക്രമിച്ചത്. ​

ഗുണ്ടകളുടെ ആക്രമണത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റു. ഒരാളുടെ കാലൊടിഞ്ഞ നിലയിലാണ്. റൂറൽ എസിപിയുടെ നേതൃത്വത്തിൽ കൂടുതൽ പോലീസുകാർ സ്‌ഥലത്ത് എത്തിയാണ് പ്രതിയെ പിടികൂടിയത്.

എന്നാൽ അറസ്‌റ്റ് ചെയ്‌ത്‌ വൈദ്യ പരിശോധനക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയും ഇയാൾ ഉദ്യോഗസ്‌ഥരെ ആക്രമിച്ചു. നടുറോഡിൽ വാഹനത്തിന് മുകളിൽ കയറി ഭീഷണി മുഴക്കുകയും ചെയ്‌തു. ഇതോടെ കൂടുതൽ പോലീസുകാർ എത്തിയാണ് ഇയാളെ കീഴടക്കിയത്.

പരിക്കേറ്റ പോലീസ് ഉദ്യോഗസ്‌ഥർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. വിവിധ ജില്ലകളിലായി നിരവധി കേസുകളിൽ പ്രതിയാണ് ഷിജുവെന്ന് പോലീസ് വ്യക്‌തമാക്കി.

Most Read:  എസ്‌ഡിപിഐയെ നിരോധിക്കണം; ആർഎസ്എസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE