എസ്‌ഡിപിഐയെ നിരോധിക്കണം; ആർഎസ്എസ്

By Desk Reporter, Malabar News
Srinivasan murder case accused paid; SDPI Central Committee has frozen your account
Ajwa Travels

പാലക്കാട്: എസ്‌ഡിപിഐയെ നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ആർഎസ്എസ്. കൊല്ലപ്പെട്ട പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് എസ്‌ഡിപിഐയെ നിരോധിക്കണമെന്ന് ആർഎസ്എസ് അഖിലേന്ത്യാ ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ ആവശ്യപ്പെട്ടത്.

കൊലപാതക കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സഞ്‌ജിത്ത് കൊല്ലപ്പെട്ട് നാല് ദിവസമായിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന ബിജെപിയുടെ ആവശ്യം ആർഎസ്എസ് ദേശീയ നേതൃത്വം ആവർത്തിച്ചത്.

അതിനിടെ പ്രതികളിലേക്കെത്താൻ കൂടുതൽ കേന്ദ്രങ്ങളിലേക്ക് അന്വേഷണ സംഘം പരിശോധന വ്യാപിപ്പിച്ചു. പ്രതികൾ സഞ്ചരിച്ച വാഹനത്തിനായുള്ള തിരച്ചിലും പോലീസ് ഊർജിതമാക്കി. വടക്കഞ്ചേരിയിലെ ഡ്രൈവിംഗ് സ്‌കൂളിൽ നിന്നും ഒന്നരക്കൊല്ലം മുമ്പ് പൊളിക്കാൻ നൽകിയ കാറ് പ്രതികൾ ഉപയോഗിച്ച കാറിനോട് സാമ്യമുള്ളതിനാൽ ഉടമയുടെ മൊഴിയെടുത്തു.

കൂടുതൽ എസ്‌ഡിപിഐ നേതാക്കളെ ചോദ്യം ചെയ്‌തു വരിയാണ്. സഞ്‌ജിത്ത് കൊല്ലപ്പെട്ട മമ്പറം റോഡിന്റെ പരിസരങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തി. കഴിഞ്ഞ ദിവസം മണ്ണാർകാട് നിന്ന് ലഭിച്ച ആയുധങ്ങളും ഫോറൻസിക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

Most Read:  മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്നു; ജില്ലയിലെ പുഴകളിൽ കുത്തൊഴുക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE