Tag: News From Malabar
കനത്തമഴയിൽ ഓടയിൽ വീണ് കാണാതായ വയോധികന് ദാരുണാന്ത്യം
കോഴിക്കോട്: കനത്തമഴയിൽ നിറഞ്ഞൊഴുകിയ ഓടയിൽ വീണ് കാണാതായ പാലാഴി സ്വദേശി ശശിക്ക് (60) ദാരുണാന്ത്യം. കമഴ്‌ന്ന് കിടക്കുന്ന രൂപത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്‌സ് പുറത്തെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്...
ജീവനക്കാരെ ആക്രമിച്ച് 75 പവനോളം തട്ടിയെടുത്തു; പരാതിയിൽ ദുരൂഹത, രണ്ടുപേർ പിടിയിൽ
മഞ്ചേരി: ജ്വല്ലറികളിലേക്ക് ആഭരണം നൽകുന്ന സ്‌ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ച് 75 പവനോളം തട്ടിയെടുത്തെന്ന പരാതിയിൽ ദുരൂഹത. സംഭവം നാടകമാണെന്നാണ് പോലീസിന്റെ സംശയം. പരാതിക്കാരനായ ശിവേഷിനെയും സഹോദരൻ ബെൻസിനെയും പോലീസ് പിടികൂടി ചോദ്യം ചെയ്‌ത്...
നാദാപുരത്ത് ബിരുദ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: നാദാപുരം വെള്ളൂർ കോടഞ്ചേരിയിൽ ബിരുദ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയാടത്തിൽ അനന്തന്റെ മകൾ ചന്ദന (19) ആണ് മരിച്ചത്. മടപ്പള്ളി ഗവ. കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയായ ചന്ദന, നൃത്താധ്യാപിക...
പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; വിദ്യാർഥിക്ക് പരിക്ക്
കണ്ണൂർ: പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. സീനിയർ-ജൂനിയർ വിദ്യാർഥികളാണ് പരസ്‌പരം ഏറ്റുമുട്ടിയത്. വെള്ളിയാഴ്‌ച വൈകിട്ട് നടന്ന സംഘർഷത്തിൽ ഒന്നാംവർഷ ഹിന്ദി വിദ്യാർഥി അർജുന് പരിക്കേറ്റു. വാരിയെല്ലിന് പരിക്കേറ്റ അർജുൻ...
മമ്പാട് പുലിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്, നാട്ടുകാർ ഭീതിയിൽ
മലപ്പുറം: മമ്പാട് പുലിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. മമ്പാട് പുളിക്കൽ ഓടി സ്വദേശി പൂക്കോടൻ മുഹമ്മദലിക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം പ്രദേശത്ത് പുലി ഇറങ്ങിയതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്...
കാസർഗോഡ് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു
കാസർഗോഡ്: ജില്ലയിൽ സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. കയ്യൂർ വലിയപൊയിലിൽ സ്വദേശി കുഞ്ഞിക്കണ്ണൻ (92) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് സംഭവം. വീടിന് സമീപത്തെ മാവിൻ ചുവട്ടിലേക്ക് വിശ്രമിക്കാൻ പോകവെയാണ് സൂര്യാഘാതമേറ്റത്. ഉടൻ...
ലഹരി പരിശോധന; ഉദ്യോഗസ്‌ഥനെ ഇടിച്ച് വീഴ്‌ത്തി സ്‌കൂട്ടർ യാത്രികൻ, ഗുരുതര പരിക്ക്
വയനാട്: ലഹരി പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്‌ഥനെ ഇടിച്ച് വീഴ്‌ത്തി സ്‌കൂട്ടർ യാത്രികൻ. വയനാട് ബാവലി ചെക്ക്പോസ്‌റ്റിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. സിവിൽ എക്‌സൈസ് ഓഫീസർ ജയ്‌മോനാണ് ആക്രമിക്കപ്പെട്ടത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ...
കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന് വ്യാജ വീഡിയോ; യുവാവ് അറസ്‌റ്റിൽ
മലപ്പുറം: കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് പ്രദേശവാസികളിൽ ഭീതി പടർത്തിയ യുവാവ് അറസ്‌റ്റിൽ. കരുവാരക്കുണ്ട് മണിക്കനാംപറമ്പിൽ ജെറിനെയാണ് പിടികൂടിയത്. വനംവകുപ്പിന്റെ പരാതിയിലാണ് അറസ്‌റ്റ്. ആർത്തല പ്രദേശത്ത് നിന്ന് കഴിഞ്ഞ ശനിയാഴ്‌ച...






































