Tag: News From Malabar
മലപ്പുറത്ത് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
മലപ്പുറം: ജില്ലയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. ഒതുക്കുങ്ങൽ ചെറുകുന്നിൽ വെച്ചാണ് മലപ്പുറം ചോലക്കൽ ഷമീർ (38), തിരുവനന്തപുരം ബാലരാമപുരം ഷജിമോൻ (35) എന്നിവരെ കോട്ടക്കൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇവരിൽ നിന്ന് 5 ഗ്രാം...
ദേശീയപാതാ വികസനം; സ്‌ഥലം ഏറ്റെടുത്തതോടെ പെരുവഴിയിലായി തെരുവത്ത് എയുപി സ്‌കൂൾ
കാസർഗോഡ്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി സ്‌ഥലം ഏറ്റെടുത്തതോടെ തെരുവത്ത് എയുപി സ്‌കൂളിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായി. കാഞ്ഞങ്ങാട് കുളിയങ്കാലിൽ സ്‌ഥിതി ചെയ്യുന്ന സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം ദേശീയപാതക്ക് വേണ്ടി പൊളിക്കേണ്ടി വന്നതോടെയാണ്...
കാസർഗോഡ് ബൈക്കിൽ കാറിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം
കാസർഗോഡ്: ദേശീയപാതയിൽ വാഹനാപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. വിദ്യാർഥി സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചാണ് അപകടം നടന്നത്. മൊഗ്രാൽപുത്തൂരിലെ ചായിത്തോടം ഷംസുദീൻ-ഫൗസിയ ദമ്പതികളുടെ മകൻ തൻസീറാണ് (17) മരിച്ചത്. ആരിക്കാടിയിൽ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ്...
നൂൽപ്പുഴയിൽ പട്ടാപ്പകൽ വീണ്ടും കടുവയിറങ്ങി; കൊട്ടനോട് പശുവിനെ ആക്രമിച്ചു
വയനാട്: നൂൽപ്പുഴയിൽ പട്ടാപ്പകൽ വീണ്ടും കടുവയിറങ്ങി. അഞ്ചു ദിവസത്തെ ഇടവേളക്ക് ശേഷമാണ് നൂൽപ്പുഴയുടെ സമീപ പ്രദേശത്ത് കടുവ ഇറങ്ങി പശുവിനെ ആക്രമിച്ചത്. നൂൽപ്പുഴ നാലാം വാർഡിൽ ഉൾപ്പെട്ട കൊട്ടനോടാണ് പുതുതായി കടുവയുടെ സാന്നിധ്യം...
പന്നിയങ്കരയിൽ ടോൾ പിരിവിനെതിരെ പ്രതിഷേധം; പോലീസ് ലാത്തിവീശി
പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ എഐവൈഎഫ് പ്രവർത്തകരുടെ പ്രതിഷേധം. ഇവിടെ ആരംഭിച്ച ടോൾ പിരിവിന് എതിരെയാണ് പ്രതിഷേധവുമായി പ്രവർത്തകർ എത്തിയത്. ഇവിടെ ടോൾ പിരിവ് അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. രാത്രി...
വഴിയരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
വയനാട്: മേപ്പാടി കോട്ടവയലിൽ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടവയൽ ആദിവാസി കോളനിയിലെ കുട്ടനാണ് മരിച്ചത്.
കോട്ടവയൽ കോളനിക്ക് സമീപത്തെ സ്വകാര്യ വ്യക്‌തിയുടെ വീട്ടിലേക്ക് പോകുന്ന വഴിയരികിലാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം ഇടിച്ചാണ്...
കോഴിക്കോട് മൊകവൂരിലെ വാഹനാപകടം; ഒരാൾ കൂടി മരിച്ചു
കോഴിക്കോട്: ജില്ലയിലെ മൊകവൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന നന്ദനയാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റിരുന്ന പഴമ്പാലത്ത് പൂക്കോട്ടുംപാടം കുമാരൻ നേരത്തെ മരിച്ചിരുന്നു. കോഴിക്കോട് മൊകവൂരിൽ...
കോഴിക്കോട് മരുതോങ്കരയിൽ കനാൽ തകർന്നു; രണ്ട് വീട്ടുകാരെ ഒഴിപ്പിച്ചു
കോഴിക്കോട്: ജില്ലയിലെ മരുതോങ്കരയിൽ വലതു കനാൽ തകർന്നു. മേഖലയിൽ വ്യാപക നാശനഷ്‌ടം റിപ്പോർട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കനാൽ തകർന്നത്. കനാലിന് സമീപത്തുള്ള രണ്ട് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വെള്ളം കയറി വ്യാപകമായി...





































