പന്നിയങ്കരയിൽ ടോൾ പിരിവിനെതിരെ പ്രതിഷേധം; പോലീസ് ലാത്തിവീശി

By Trainee Reporter, Malabar News
Panniyankara Toll Plaza
Ajwa Travels

പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ എഐവൈഎഫ് പ്രവർത്തകരുടെ പ്രതിഷേധം. ഇവിടെ ആരംഭിച്ച ടോൾ പിരിവിന് എതിരെയാണ് പ്രതിഷേധവുമായി പ്രവർത്തകർ എത്തിയത്. ഇവിടെ ടോൾ പിരിവ് അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. രാത്രി 12 മണിക്ക് ഇവിടെ ടോൾ പിരിവ് ആരംഭിച്ചതിന് പിന്നാലെയാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.

പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതോടെ സ്‌ഥലത്ത്‌ അൽപ്പസമയം സംഘർഷാവസ്‌ഥ ഉണ്ടായി. പോലീസ് ലാത്തി വീശിയതിനെ തുടർന്ന് പ്രവർത്തകർ നിലവിൽ കുത്തിയിരുന്ന് സമരം നടത്തുകയാണ്. ടോൾ പ്ളാസയുടെ ഇരുഭാഗത്തും പ്രവർത്തകർ സംഘടിച്ചു സമരം തുടരുകയാണ്. നേരത്തെ ഡിവൈഎഫ്‌ഐയും സ്‌ഥലത്ത് പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ, സമീപ പഞ്ചായത്തുകളിൽ ഉള്ളവർക്ക് സൗജന്യ യാത്ര നൽകാമെന്ന് ദേശീയപാതാ അതോറിറ്റി ഉറപ്പ് നൽകിയതിനെ തുടർന്ന് ഡിവൈഎഫ്ഐ ഈ സമരത്തിൽ നിന്ന് പിൻമാറിയിരുന്നു

അതേസയമം ടോൾ പിരിവ് ഇപ്പോഴും നടക്കുന്നുണ്ട്. റോഡിനും കുതിരാൻ തുരങ്ക പാതയ്‌ക്കും പ്രത്യേകമായി നിശ്‌ചയിച്ച് രണ്ടിനും ചേർത്താണ് ടോൾ പിരിക്കുന്നത്. തൃശൂർ എക്‌സ്‍പ്രസ് വേ ലിമിറ്റഡ് എന്ന കമ്പനിക്കാണ് ടോൾ പരിവിന് ചുമതല നൽകിയിരിക്കുന്നത്. 2032 സെപ്റ്റംബർ 14 വരെയാണ് ടോൾ പിരിവിന് അനുമതി നൽകിയിരിക്കുന്നത്. അതിന് ശേഷം ടോൾ നിരക്ക് 40 ശതമാനമാക്കി കുറയ്‌ക്കണം. കാറുകള്‍ക്ക് 90 രൂപയും ട്രക്കുകള്‍ക്ക് 280 രൂപയും മിനി ചരക്ക് വാഹനങ്ങള്‍ക്ക് 140 രൂപയും വലിയ ചരക്ക് വാഹനങ്ങള്‍ക്ക് 430 രൂപയുമാണ് ഒരു വശത്തേക്കുള്ള നിരക്ക്.

Most Read: റഷ്യയ്‌ക്കുമേൽ കടുത്ത ആഘാതം; ഇന്ധന ഇറക്കുമതി നിരോധിച്ച് യുഎസും ബ്രിട്ടണും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE