Tag: Opposition Alliance Named INDIA
മഹാരാഷ്‌ട്ര മുഖ്യമന്ത്രി സ്‌ഥാനത്തിൽ വിട്ടുവീഴ്‌ച വേണ്ടെന്ന് ആർഎസ്എസ്; ഇന്ന് നിർണായക യോഗം
ന്യൂഡെൽഹി: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം മിന്നും വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്‌ഥാനം സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്‌തമായി. സർക്കാർ രൂപീകരണ ചർച്ചകൾ മഹായുതി സഖ്യത്തിൽ പുരോഗമിക്കവേ മുഖ്യമന്ത്രി സ്‌ഥാനത്തിന്റെ കാര്യത്തിൽ...
മഹാരാഷ്‌ട്രയിൽ വികസനം വിജയിച്ചുവെന്ന് പ്രധാനമന്ത്രി; തോൽവി പരിശോധിക്കുമെന്ന് രാഹുൽ
ന്യൂഡെൽഹി: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ സഖ്യത്തിന്റെ വിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്‌ട്രയിൽ എൻഡിഎ സഖ്യത്തിന് ചരിത്രപരമായ വിജയം നൽകിയതിന് വോട്ടർമാരോട് നന്ദി പറഞ്ഞ പ്രധാനമന്ത്രി, സംസ്‌ഥാനത്ത് വികസനം വിജയിക്കുന്നുവെന്നും എക്‌സിൽ...
മഹാരാഷ്‌ട്രയിലും ജാർഖണ്ഡിലും ലീഡ് തുടർന്ന് എൻഡിഎ; ഇന്ത്യാ സഖ്യത്തിന് ക്ഷീണം
മുംബൈ: മഹാരാഷ്‌ട്ര, ജാർഖണ്ഡ് സംസ്‌ഥാനങ്ങളിൽ വ്യക്‌തമായ ലീഡ് തുടർന്ന് എൻഡിഎ സഖ്യം. എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവെക്കുന്ന സൂചനകളാണ് ആദ്യഘട്ടത്തിൽ പുറത്തുവരുന്നത്. മഹാരാഷ്‌ട്രയിൽ എൻഡിഎ സഖ്യം ബഹുദൂരം മുന്നിലാണ്. ലീഡ് നില പുറത്തുവന്ന...
മഹാരാഷ്‌ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നേറ്റം; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
മുംബൈ: മഹാരാഷ്‌ട്ര, ജാർഖണ്ഡ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ എൻഡിഎ സഖ്യത്തിന് മുന്നേറ്റം. ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിനാണ് മുൻതൂക്കമെന്ന് പോൾ ഡയറി, പി-മാർക്ക്, പീപ്പിൾസ് പൾസ്,...
നിയമസഭാ ഉപതിരഞ്ഞെടുപ്പ്; ഏഴ് സീറ്റിൽ ഇന്ത്യാ സഖ്യത്തിന് വിജയം; എൻഡിഎ രണ്ടിലൊതുങ്ങി
ന്യൂഡെൽഹി: ഉപതിരഞ്ഞെടുപ്പ് നടന്ന 13 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ത്യാ സഖ്യത്തിന് മുന്നേറ്റം. ഏഴിടങ്ങളിൽ ഇന്ത്യാ മുന്നണി ജയിച്ചു. നാല് സീറ്റുകളിൽ ലീഡ് തുടരുന്നു. രണ്ടിടത്ത് മാത്രമാണ് എൻഡിഎയ്‌ക്ക് ലീഡുള്ളത്.
ബിഹാർ, ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്,...
ശക്‌തമായ പ്രതിപക്ഷമാകാൻ ഇന്ത്യാ മുന്നണി; സർക്കാർ രൂപീകരണ നടപടികൾ ആരംഭിച്ച് എൻഡിഎ
ന്യൂഡെൽഹി: ലോക്‌സഭയിൽ ശക്‌തമായ പ്രതിപക്ഷമായി തുടരാൻ ഇന്ത്യാ മുന്നണി യോഗത്തിൽ തീരുമാനം. ബിജെപിയുടെ ഫാസിസ്‌റ്റ് ഭരണത്തിനെതിരായ പോരാട്ടം തുടരുമെന്ന് യോഗത്തിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ...
നിതീഷ് കുമാറിനായി വടംവലി; തേജസ്വി യാദവിനൊപ്പം ഒരേ വിമാനത്തിൽ യാത്ര
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് നിർണായക ചർച്ചകൾ നടക്കവേ, നിതീഷ് കുമാറിനായി വടംവലി നടത്തി ബിജെപിയും ഇന്ത്യാ സഖ്യവും. 543 അംഗ സഭയിൽ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം...
നേതാക്കളുടെ അറസ്‌റ്റ്; ‘ഇന്ത്യ’ സഖ്യ റാലി ഇന്ന് ഡെൽഹിയിൽ- 28 പാർട്ടികൾ പങ്കെടുക്കും
ന്യൂഡെൽഹി: പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ കേന്ദ്ര ഏജൻസികൾ നടപടികൾ കടുപ്പിക്കുന്നതിൽ പ്രതിഷേധിച്ച് 'ഇന്ത്യ' സഖ്യത്തിലെ മുഴുവൻ പാർട്ടികളുടെയും ശക്‌തിപ്രകടനം ഇന്ന് ഡെൽഹിയിൽ നടക്കും. 'ജനാധിപത്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി രാവിലെ പത്ത് മുതൽ...