Tag: palakkad news
പന്നിമടയിൽ കാട്ടാനശല്യം രൂക്ഷം; നെൽകൃഷി നശിപ്പിച്ചു
പാലക്കാട്: മലമ്പുഴ പന്നിമടയിൽ രണ്ടാഴ്‌ചയായി കാട്ടാനശല്യം രൂക്ഷം. പന്നിമട കോങ്ങാട്ടുപാടം പാടശേഖര സമിതിയിലെ സച്ചിദാനന്ദൻ, ദയാനന്ദൻ എന്നിവരുടെ നാലേക്കറോളം നെൽകൃഷി കാട്ടാന പൂർണമായും നശിപ്പിച്ചു.
രണ്ടാംവിള നെൽക്കൃഷി കൊയ്യാൻ പത്ത് ദിവസം ബാക്കി നിൽക്കെയാണ്...
മണ്ണാർക്കാട് ചങ്ങലീരിയിൽ എസ്‌ടിയു-സിഐടിയു സംഘർഷം; പത്ത് പേർക്ക് പരിക്ക്
പാലക്കാട്: മണ്ണാർക്കാട് ചങ്ങലീരിയിൽ എസ്‌ടിയു-സിഐടിയു പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഇരു വിഭാഗങ്ങങ്ങളിൽ നിന്നുള്ള പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങലീരിയിൽ സിഐടിയു യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ടാണ് തർക്കം.
നിലവിൽ ചങ്ങലീരിയിൽ...
സഞ്‌ജിത്തിന്റെ കൊലപാതകം; ഒരാൾ കൂടി പിടിയിൽ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കൊല്ലങ്കോട് സ്വദേശി നസീറാണ് പിടിയിലായത്. കൊലപാതകത്തിനായി വാഹനം ഒരുക്കി നൽകിയത് നസീറാണെന്ന് പോലീസ് വ്യക്‌തമാക്കി. ഇയാളുടെ അറസ്‌റ്റ് ഇന്ന് രേഖപെടുത്തിയേക്കും....
ആരോഗ്യ മന്ത്രിക്ക് വിമർശനം; ഡോ. പ്രഭുദാസിനെതിരെ അന്വേഷണം
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ആയിരുന്ന ഡോ. പ്രഭുദാസിനെതിരെ ആരോഗ്യവകുപ്പിന്റെ അന്വേഷണം. ആശുപത്രിയിലെ ക്രമക്കേടും പ്രഭുദാസിനെതിരായ ആരോപണങ്ങൾ സംബന്ധിച്ചുമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
അന്വേഷണത്തിനായി ആരോഗ്യവകുപ്പ് ഡയറക്‌ടറുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചു....
മണ്ണാർക്കാട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; 4 പേർക്കെതിരെ കേസ്
പാലക്കാട്: 18-കാരനെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. മുണ്ടൂർ സ്വദേശികളായ ഷമീർ, ഷരീഫ്, ആരിഫ്, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് മണ്ണാർക്കാട് പോലീസ് കേസെടുത്തത്....
സഞ്‌ജിത്തിന്റെ കൊലപാതകം; പ്രതികളെ സഹായിച്ചവർക്കായി ലുക്ക് ഔട്ട് നോട്ടീസ്
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പോലീസ്. പ്രതികളെ സഹായിച്ചവരെ കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടീസിറക്കുന്നത്. പ്രതികളെ സഹായിക്കുന്നവരെ കേസിൽ പ്രതി ചേർക്കാൻ പോലീസ് നടപടി ആരംഭിച്ചു.
ഒളിവിലുള്ള...
പാലക്കാട് അനർട്ടിന്റെ സൗരോർജ പദ്ധതികളുടെ സ്‌പോട്ട് രജിസ്ട്രേഷൻ ഇന്ന് നടക്കും
പാലക്കാട്: അനർട്ട് മുഖേന നടപ്പാക്കുന്ന സൗരോർജവൽക്കരണ പദ്ധതികളായ സൗരതേജസ് (മേൽക്കൂര സൗരോർജ വൽക്കരണം), പിഎം-കെയുഎസ്‌യുഎം പദ്ധതി (കാർഷിക ആവശ്യങ്ങൾക്കുള്ള പാമ്പുകളുടെ സൗരോർജ വൽക്കരണം) എന്നിവയുടെ സ്‌പോട്ട് രജിസ്‌ട്രേഷൻ വ്യാഴാഴ്‌ച നടക്കും.
പാലക്കാട് ടൗൺ റെയിൽവേ സ്‌റ്റേഷൻ...
മണ്ണാർക്കാട് തത്തേങ്ങലത്ത് പുലിക്കെണി സ്‌ഥാപിച്ചു
പാലക്കാട്: ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടിക്കുന്നതിനായി വനം വകുപ്പ് മണ്ണാർക്കാട് തത്തേങ്ങലത്ത് കെണി സ്‌ഥാപിച്ചു. സ്വകാര്യ റബർ തോട്ടത്തിലാണ് പുലിക്കൂട് സ്‌ഥാപിച്ചത്. വളർത്തുമൃഗങ്ങളെ ഉൾപ്പടെ പുലി പിടിക്കുന്നത് പതിവായതോടെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞ...





































