ആരോഗ്യ മന്ത്രിക്ക് വിമർശനം; ഡോ. പ്രഭുദാസിനെതിരെ അന്വേഷണം

By Trainee Reporter, Malabar News
dr_prabhudas_attappadi
Ajwa Travels

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ആയിരുന്ന ഡോ. പ്രഭുദാസിനെതിരെ ആരോഗ്യവകുപ്പിന്റെ അന്വേഷണം. ആശുപത്രിയിലെ ക്രമക്കേടും പ്രഭുദാസിനെതിരായ ആരോപണങ്ങൾ സംബന്ധിച്ചുമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

അന്വേഷണത്തിനായി ആരോഗ്യവകുപ്പ് ഡയറക്‌ടറുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചു. അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രിക്കെതിരെ ഡോ. പ്രഭുദാസ് പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു. ശിശുമരണങ്ങൾ ഉണ്ടാവുമ്പോൾ മാത്രമാണ് അട്ടപ്പാടിയെ സർക്കാർ പരിഗണിക്കുന്നതെന്നായിരുന്നു പ്രഭുദാസിന്റെ ആരോപണം.

അല്ലാത്തപ്പോൾ താൻ പറയുന്നത് കേൾക്കാൻ പോലും സർക്കാർ തയ്യാറാവാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആരോഗ്യ വകുപ്പിനെതിരെ പരസ്യമായി വിമർശനം ഉന്നയിച്ചതിന് പിന്നാലെ അദ്ദേഹത്ത തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് സ്‌ഥലം മാറ്റിയിരുന്നു.

Most Read: ഒമൈക്രോൺ വ്യാപനം; മഹാരാഷ്‌ട്രയിലെ സ്‌കൂളുകൾ അടച്ചിടാൻ നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE