പാലക്കാട് അനർട്ടിന്റെ സൗരോർജ പദ്ധതികളുടെ സ്‌പോട്ട് രജിസ്ട്രേഷൻ ഇന്ന് നടക്കും

By Staff Reporter, Malabar News
solar-panel-home-anert
Representational Image
Ajwa Travels

പാലക്കാട്: അനർട്ട് മുഖേന നടപ്പാക്കുന്ന സൗരോർജവൽക്കരണ പദ്ധതികളായ സൗരതേജസ് (മേൽക്കൂര സൗരോർജ വൽക്കരണം), പിഎം-കെയുഎസ്‌യുഎം പദ്ധതി (കാർഷിക ആവശ്യങ്ങൾക്കുള്ള പാമ്പുകളുടെ സൗരോർജ വൽക്കരണം) എന്നിവയുടെ സ്‌പോട്ട് രജിസ്‌ട്രേഷൻ വ്യാഴാഴ്‌ച നടക്കും.

പാലക്കാട് ടൗൺ റെയിൽവേ സ്‌റ്റേഷൻ എതിർവശത്തെ തെരടപ്പുഴ ബിൽഡിങ്ങിലെ അനർട്ട് ജില്ലാ ഓഫിസിലെത്തി രജിസ്‌റ്റർ ചെയ്യാം. ജില്ലയിലെ പാരമ്പര്യേതര ഊർജ സ്രോതസുകൾ മുഖേനയുള്ള വൈദ്യുതി ഉൽപാദനം വർധിപ്പിക്കാനും, അത്തരം പദ്ധതികൾക്ക് കൂടുതൽ ഊന്നൽ നൽകാനുമാണ് അനർട്ട് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സൗരതേജസ് പദ്ധതിക്ക്‌ 1,225 രൂപയും പിഎം-കെയുഎസ്‍യുഎം പദ്ധതിക്ക്‌ 521 രൂപയും ഓൺലൈൻ രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. താൽപര്യമുള്ളവർ രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ ആധാർ കാർഡ്, കെഎസ്ഇബി കൺസ്യൂമർ ബിൽ എന്നിവ സഹിതം നേരിട്ടെത്തി രജിസ്‌റ്റർ ചെയ്യാം. ഫോൺ-0491 2504182.

Read Also: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുപിയിലേക്ക് ഫണ്ടൊഴുക്കി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE