Thu, Apr 18, 2024
29.8 C
Dubai
Home Tags Palakkad local news

Tag: Palakkad local news

മലമ്പുഴ ധോണിയിൽ വീണ്ടും പുലിയിറങ്ങി

മലമ്പുഴ: ധോണിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. വനം വകുപ്പ് സ്‌ഥാപിച്ച കൂടിന് സമീപം പുലിയെത്തി. ഇന്നലെ രാത്രി 10.40നാണ് പുലിയെത്തിയത്. വനം വകുപ്പ് സ്‌ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പുലിയെ പിടികൂടാൻ...

പാലക്കാട് വടക്കഞ്ചേരിയിൽ പുലിഭീതി ഒഴിയുന്നില്ല

പാലക്കാട്: വടക്കഞ്ചേരി മേഖലയിൽ പുലിശല്യം രൂക്ഷമായതോടെ നാട്ടുകാർ ഭീതിയില്‍. വടക്കഞ്ചേരി ടൗണിനുസമീപവും കാളാംകുളം, കണക്കൻതുരുത്തി പ്രദേശങ്ങളിലും പുലിയെ കണ്ടിരുന്നു. വെള്ളിയാഴ്‌ച പുലിയുടെ ദൃശ്യം സിസിടിവിയിലും പതിഞ്ഞു. ടാപ്പിങ് തൊഴിലാളികളായ ദമ്പതികൾ പുലിയുടെ മുന്നിൽ...

ഗെയില്‍ പൈപ്പ്ലൈന്‍: പാലക്കാട് ജില്ലയിലെ ആദ്യ സ്‌റ്റേഷന്‍ ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും

പാലക്കാട്: ഗെയിൽ പൈപ്പ്ലൈനിന്റെ ജില്ലയിലെ ആദ്യ സ്‌റ്റേഷൻ കഞ്ചിക്കോട് കനാൽപിരിവിൽ പൂർത്തിയായി. ഫെബ്രുവരിയിൽ ഇത് കമ്മീഷൻ ചെയ്യും. ദി പെട്രോളിയം ആൻഡ്‌ എക്‌സ്‌പ്ളോസീവ്‌സ്‌ സേഫ്‌റ്റി ഓർഗനൈസേഷനാണ് (പെസോ) കമ്മീഷൻ ചെയ്യാനുള്ള അനുമതി നൽകേണ്ടത്....

സൈലന്റ് വാലിയിലേക്ക് കോൺക്രീറ്റ് റോഡ് ഒരുങ്ങുന്നു

പാലക്കാട്: സൈലന്റ്‌ വാലി ദേശീയ ഉദ്യാനത്തിലേക്ക് കരിങ്കല്ലുകൾ പാകിയ ദുർഘടമായ റോഡ് നവീകരിക്കുന്നു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ 11.58 കോടി ചിലവിൽ 21 കിലോമീറ്ററാണ്‌ വീൽ ട്രാക്ക് കോൺക്രീറ്റ് റോഡ് നിർമിക്കുന്നത്‌. മഴക്കാലത്തിന്...

പട്ടാമ്പിയിലെ കോളേജിൽ ഡിജെ പാർട്ടി; പോലീസ് കേസെടുത്തു

പാലക്കാട്: പട്ടാമ്പിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി. ഗവ. സംസ്‌കൃത കോളേജിലാണ് ഡിജെ പാര്‍ട്ടി നടത്തിയത്. ഓഡിറ്റോറിയത്തിലെ പരിപാടിയിൽ 500ലേറെ വിദ്യാർഥികള്‍ പങ്കെടുത്തിരുന്നു. അവസാന വര്‍ഷ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ഡിജെ പാര്‍ട്ടി...

പാലക്കാട് അനർട്ടിന്റെ സൗരോർജ പദ്ധതികളുടെ സ്‌പോട്ട് രജിസ്ട്രേഷൻ ഇന്ന് നടക്കും

പാലക്കാട്: അനർട്ട് മുഖേന നടപ്പാക്കുന്ന സൗരോർജവൽക്കരണ പദ്ധതികളായ സൗരതേജസ് (മേൽക്കൂര സൗരോർജ വൽക്കരണം), പിഎം-കെയുഎസ്‌യുഎം പദ്ധതി (കാർഷിക ആവശ്യങ്ങൾക്കുള്ള പാമ്പുകളുടെ സൗരോർജ വൽക്കരണം) എന്നിവയുടെ സ്‌പോട്ട് രജിസ്‌ട്രേഷൻ വ്യാഴാഴ്‌ച നടക്കും. പാലക്കാട് ടൗൺ റെയിൽവേ സ്‌റ്റേഷൻ...

മണ്ണാർക്കാട്- അട്ടപ്പാടി റൂട്ടിൽ ഗതാഗതം നിലച്ചു; നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി

പാലക്കാട്: മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള ഗതാഗതം നിലച്ചു. ചുരം റോഡില്‍ ലോറികള്‍ കുടുങ്ങിയതാണ് ഗതാഗതം തടസപ്പെടാന്‍ കാരണം. ഇന്നലെ രാത്രിയാണ് ഇവിടെ രണ്ട് ലോറികള്‍ കുടങ്ങിയത്. ഒരു ലോറി മറിയുകയും മറ്റൊരു ലോറി...

കുതിച്ചുയരുന്ന ഇന്ധനവില; പാലക്കാട്‌ ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക് പ്രിയമേറുന്നു

പാലക്കാട്: ഇന്ധനവില വർധനവ് തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക്‌ പ്രിയമേറുന്നു. ജില്ലയിൽ ആകെ 480 ഇലക്‌ട്രിക്‌ വാഹനങ്ങൾ ഉണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്‌. ഈ വർഷം ഇതുവരെ 170 ഇലക്‌ട്രിക്‌...
- Advertisement -