പാലക്കാട്: വടക്കഞ്ചേരി മേഖലയിൽ പുലിശല്യം രൂക്ഷമായതോടെ നാട്ടുകാർ ഭീതിയില്‍. വടക്കഞ്ചേരി ടൗണിനുസമീപവും കാളാംകുളം, കണക്കൻതുരുത്തി പ്രദേശങ്ങളിലും പുലിയെ കണ്ടിരുന്നു. വെള്ളിയാഴ്‌ച പുലിയുടെ ദൃശ്യം സിസിടിവിയിലും പതിഞ്ഞു. ടാപ്പിങ് തൊഴിലാളികളായ ദമ്പതികൾ പുലിയുടെ മുന്നിൽ അകപ്പെട്ട സംഭവവുമുണ്ടായി. നായ, ആട് എന്നിവ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളെ പുലി കൊല്ലുന്നതും പതിവായി.
പകൽസമയം കാടുമൂടിയ തോട്ടങ്ങളിൽ പതിയിരിക്കുന്ന പുലി രാത്രിയാണ് പുറത്തിറങ്ങുന്നത്. പുലിയെ കണ്ടതിനെ തുടർന്ന് വനംവകുപ്പ് പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒളകര വനം സ്‌റ്റേഷനിൽനിന്ന് കൊണ്ടുവന്ന രണ്ട് ക്യാമറകൾ ഇവിടെ സ്‌ഥാപിച്ചിട്ടുണ്ട്. ഒരാഴ്‌ചയോളം നിരീക്ഷിച്ചതിനു ശേഷം സ്‌ഥിരമായി പുലിയെത്തുന്ന ഇടങ്ങളിൽ കൂട് വയ്‌ക്കും. വെള്ളിയാഴ്‌ച സ്‌ഥാപിച്ച ക്യാമറകളിൽ ഇന്ന് ആദ്യ പരിശോധന നടത്തും.
Read Also: അണ്ടർ-19 ലോകകപ്പ്; ഇംഗ്ളണ്ടിനെ വീഴ്‌ത്തി ഇന്ത്യക്ക് അഞ്ചാം കിരീടം