ട്രിനിഡാഡ്: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് അഞ്ചാം കിരീടം. ഫൈനലില്‍ രാജ് ബാവയുടെ ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യയുടെ കൗമാരപ്പട കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യയുടെ സീനിയര്‍ ടീം ഏകദിന ക്രിക്കറ്റില്‍ 1000ആമത്തെ മൽസരം കളിക്കുന്ന ദിവസം തന്നെയാണ് യുവ ഇന്ത്യ കിരീടധാരണമെന്നത് ഇരട്ടിമധുരമായി.
ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ളണ്ടിനെ രാജ് ബാവയുടെയും രവി കുമാറിന്റെയും പേസ് മികവില്‍ 189 റണ്‍സില്‍ തളച്ച ഇന്ത്യ 47.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം അടിച്ചെടുത്താണ് കഴിഞ്ഞ തവണ ബംഗ്ളാദേശിന് മുന്നില്‍ കൈവിട്ട കിരീടം തിരിച്ചു പിടിച്ചത്. സ്‌കോര്‍ ഇംഗ്ളണ്ട്-44.5 ഓവറില്‍ 189ന് ഓള്‍ ഔട്ട്, ഇന്ത്യ-47.4 ഓവറില്‍ 195-6.
നാലു വിക്കറ്റ് ശേഷിക്കെ മൂന്നോവറില്‍ 12 റണ്‍സായിരുന്നു ഇന്ത്യക്ക് ജയത്തിലേക്ക് വേണ്ടിയിരുന്നത്. ജെയിംസ് സെയില്‍സിന്റെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയ നിഷാന്ത് സന്ധു രണ്ടാം പന്തില്‍ സിംഗിളെടുത്ത് അര്‍ധസെഞ്ചുറി തികച്ചു. അടുത്ത രണ്ട് പന്തുകളും സിക്‌സർ പറത്തി വിക്കറ്റ് കീപ്പര്‍ ദിനേശ് ബാന ഇന്ത്യയുടെ കിരീടധാരണം പൂര്‍ത്തിയാക്കി.
അഞ്ച് വിക്കറ്റെടുക്കുകയും ബാറ്റിംഗിനിറങ്ങി നിര്‍ണായക 35 റണ്‍സെടുക്കുകയും ചെയ്‌ത രാജ് ബാവയാണ് ഫൈനലിലെ താരം. ജൂനിയര്‍ എബി ഡിവില്ലിയേഴ്‌സ് എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസാണ് ടൂര്‍ണമെന്റിലെ താരം.
Read Also: ബാലചന്ദ്രകുമാറിനെ പ്രതിയാക്കി പീഡന പരാതി; പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു