പാലക്കാട്: തമിഴ്‌നാട് മലക്കപ്പാറ ഷോളയാർ ഡാം പരിസരത്ത് പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. അണക്കെട്ടിന് സമീപം താമസിക്കുന്ന ഇന്നാസി അമ്മാൾ (90) ആണ് മരിച്ചത്. ശനിയാഴ്‌ച വൈകീട്ട് മുതൽ വയോധികയെ കാണാനില്ലായിരുന്നു.
വൈകുന്നേരം മകൻ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കാണാതായ വിവരം അറിയുന്നത്. തുടർന്ന് സമീപ പ്രദേശത്തെല്ലാം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനടുത്തുള്ള കാനയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പകുതിഭാഗം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.
വനപാലകരുടെ പ്രാഥമിക പരിശോധനയിലാണ് പുലിയാണ് ആക്രമിച്ചതെന്ന് സ്‌ഥിരീകരിച്ചത്. ഇന്നലെ പകൽ തന്നെ ഇന്നാസിയമ്മയെ പുലി അക്രമിച്ചിട്ടുണ്ടാകാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർ പറയുന്നത്. ഇന്നാസിയും മകനും കൂലിത്തൊഴിലാളികളാണ്.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ




































