മലമ്പുഴ ധോണിയിൽ വീണ്ടും പുലിയിറങ്ങി

By Staff Reporter, Malabar News
The lepard landed again at Sholayur; The footage was handed over to the forest department
Representational Image
Ajwa Travels

മലമ്പുഴ: ധോണിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. വനം വകുപ്പ് സ്‌ഥാപിച്ച കൂടിന് സമീപം പുലിയെത്തി. ഇന്നലെ രാത്രി 10.40നാണ് പുലിയെത്തിയത്. വനം വകുപ്പ് സ്‌ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പുലിയെ പിടികൂടാൻ ശ്രമം തുടരുമെന്ന് വനം വകുപ്പ് അറിയിച്ചു. ഇവിടെ കഴിഞ്ഞ ദിവസം ഒരു പശുവിനെ പുലി കൊന്നിരുന്നു. ഇതോടെ നാട്ടുകാർ ഒന്നടങ്കം ഭീതിയിലാണ്.

അതേസമയം അകത്തേത്തറ പഞ്ചായത്തിൽ ഒരു മാസത്തിനിടെ 16 ഇടങ്ങളിൽ പുലിയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചിട്ടും വനംവകുപ്പ് വേണ്ട നടപടികൾ എടുക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. പഞ്ചായത്തിലെ നിരവധി വളർത്തു മൃഗങ്ങൾ ചുരുങ്ങിയ സമയത്തിനിടയിൽ പുലിയുടെ ആക്രമണത്തിന് ഇരയായതോടെ നാട്ടുകാർ പ്രതിഷേധത്തിലാണ്.

Read Also: യുപി തിരഞ്ഞെടുപ്പ്; കൂടുതൽ റാലികളിൽ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE