മണ്ണാർക്കാട്- അട്ടപ്പാടി റൂട്ടിൽ ഗതാഗതം നിലച്ചു; നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി

By Staff Reporter, Malabar News
attappady-churam-palakkad-traffic-block
Ajwa Travels

പാലക്കാട്: മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള ഗതാഗതം നിലച്ചു. ചുരം റോഡില്‍ ലോറികള്‍ കുടുങ്ങിയതാണ് ഗതാഗതം തടസപ്പെടാന്‍ കാരണം. ഇന്നലെ രാത്രിയാണ് ഇവിടെ രണ്ട് ലോറികള്‍ കുടങ്ങിയത്. ഒരു ലോറി മറിയുകയും മറ്റൊരു ലോറി കുടുങ്ങുകയുമായിരുന്നു. കൂറ്റന്‍ ലോറി പോകില്ലെന്ന് വനം വകുപ്പ് ചെക്പോസ്‌റ്റില്‍ മുന്നറിയിപ്പ് നൽകാത്തതാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ വിമര്‍ശനം ഉന്നയിച്ചു.

മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ അപകടം ഉണ്ടാവില്ലായിരുന്നെന്നും നാട്ടുകാരും ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥരും പറഞ്ഞു. നിരവധി വാഹനങ്ങളാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. എന്നാല്‍ ചരക്ക് വാഹനത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്‌ഥൻ പറഞ്ഞു. ഡ്രൈവർമാർ മുന്നറിയിപ്പ് അവഗണിച്ചെന്നും പൊതുഗതാഗതം തടയാനാവില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്‌ഥൻ ചൂണ്ടിക്കാട്ടി. ക്രെയിന്‍ ഉപയോഗിച്ച് ലോറികള്‍ മാറ്റാനുള്ള ശ്രമം തുടരുകയാണ്.

Read Also: തിരുവനന്തപുരം വിമാനത്താവളം; നടത്തിപ്പവകാശം ഇന്ന് മുതൽ അദാനിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE