കുതിച്ചുയരുന്ന ഇന്ധനവില; പാലക്കാട്‌ ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക് പ്രിയമേറുന്നു

By Staff Reporter, Malabar News
electronic-vehicles-palakkad
Representational Image
Ajwa Travels

പാലക്കാട്: ഇന്ധനവില വർധനവ് തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക്‌ പ്രിയമേറുന്നു. ജില്ലയിൽ ആകെ 480 ഇലക്‌ട്രിക്‌ വാഹനങ്ങൾ ഉണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്‌. ഈ വർഷം ഇതുവരെ 170 ഇലക്‌ട്രിക്‌ വാഹനങ്ങൾ രജിസ്‌റ്റർ ചെയ്‌തു. പാലക്കാട്‌, മണ്ണാർക്കാട്‌, ഒറ്റപ്പാലം, പട്ടാമ്പി ആർടി ഓഫിസുകളിലെ കണക്കാണിത്‌.

2020ൽ ആകെ 63 വാഹനങ്ങൾ മാത്രമായിരുന്നു രജിസ്‌റ്റർ ചെയ്‌തത്‌. കുറഞ്ഞ ചെലവും ഉയർന്ന ഊർജക്ഷമതയുമാണ്‌ വൈദ്യുതി ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന വാഹനങ്ങൾ വാഗ്‌ദാനം ചെയ്യുന്നത്‌. പാലക്കാട്‌ ആർടി ഓഫിസിലാണ്‌ ഏറ്റവും അധികം വാഹനങ്ങൾ ഈ വർഷം രജിസ്‌റ്റർ ചെയ്‌തത്‌. 13 ഇലക്‌ട്രിക്‌ ഓട്ടോറിക്ഷയും നാൽപ്പതോളം സ്‌കൂട്ടറും ഉൾപ്പെടെ 69 വാഹനം ഈ വർഷം രജിസ്‌റ്റർ ചെയ്‌തു. 2020ൽ ഇത് 18 എണ്ണം മാത്രമായിരുന്നു.

ആകെ 217 വാഹനമാണ്‌ പാലക്കാട്‌ ആർടി ഓഫിസിൽ ഇതുവരെ രജിസ്‌റ്റർ ചെയ്‌തത്‌. ഒറ്റപ്പാലം സബ് ആർടി ഓഫിസിൽ ഈ വർഷം 39 വാഹനം രജിസ്‌റ്റർ ചെയ്‌തു. ഇതിൽ 11 ഇ-റിക്ഷകളും ഉൾപ്പെടുന്നു. 2020ൽ രജിസ്‌റ്റർ ചെയ്‌തത്‌ കേവലം 22 എണ്ണം മാത്രം. പട്ടാമ്പി എസ്‌ആർടി ഓഫിസിൽ ആകെ 87 ഇലക്‌ട്രിക്‌ വാഹനം രജിസ്‌റ്റർ ചെയ്‌തു.

ഇലക്‌ട്രിക്‌ ഓട്ടോറിക്ഷകൾക്ക്‌ രജിസ്‌ട്രേഷൻ നികുതിയിൽ 5,000 രൂപ ഇളവ്‌ നൽകുന്നുണ്ട്‌. എന്നാൽ ചാർജിംഗ് സ്‌റ്റേഷനുകളുടെ അപര്യാപ്‌തതയാണ് ജനങ്ങളെ പുറകോട്ടടിക്കുന്ന ഘടകം. ജില്ലയിലെ ഏക ഇവി ചാർജിംഗ് സ്‌റ്റേഷൻ കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്‌ മുന്നിലാണ്‌ ഉള്ളത്.

അനർട്ടാണ്‌ സ്‌റ്റേഷൻ സ്‌ഥാപിച്ചത്‌. ഷൊർണൂരിൽ ഇവി ചാർജിംഗ് സ്‌റ്റേഷൻ ഉടൻ പ്രവർത്തന സജ്‌ജമാകും എന്നാണ് അധികൃതർ പറയുന്നത്. കൂടാതെ 15 ഇടങ്ങൾ കൂടി അനർട്ട് ഇതിനായി കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.

Read Also: ഡെൽഹി കലാപക്കേസ്; പോലീസ് അനാസ്‌ഥയെ വിമർശിച്ച ജഡ്‌ജിക്ക് സ്‌ഥലംമാറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE