പട്ടാമ്പിയിലെ കോളേജിൽ ഡിജെ പാർട്ടി; പോലീസ് കേസെടുത്തു

By Staff Reporter, Malabar News
DJ-Party
Representational Image
Ajwa Travels

പാലക്കാട്: പട്ടാമ്പിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി. ഗവ. സംസ്‌കൃത കോളേജിലാണ് ഡിജെ പാര്‍ട്ടി നടത്തിയത്. ഓഡിറ്റോറിയത്തിലെ പരിപാടിയിൽ 500ലേറെ വിദ്യാർഥികള്‍ പങ്കെടുത്തിരുന്നു. അവസാന വര്‍ഷ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ഡിജെ പാര്‍ട്ടി നടന്നത്. അധ്യാപകരുടെ അറിവോടെയാണ് പരിപാടി നടന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അധ്യാപകര്‍ തന്നെ ഇടപെട്ട് പരിപാടി നിര്‍ത്തിവെപ്പിച്ചു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും നൂറ് പേര്‍ക്കുള്ള അനുമതി മാത്രമാണ് നല്‍കിയതെന്നും പ്രിന്‍സിപ്പല്‍ സുനില്‍ ജോണ്‍ പ്രതികരിച്ചു. പരിപാടികളില്‍ 50ല്‍ അധികം ആളുകള്‍ പങ്കെടുക്കരുതെന്ന ആരോഗ്യവകുപ്പിന്റെ കർശന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഡിജെ പരിപാടി സംഘടിപ്പിച്ചത്. സംഭവത്തില്‍ പ്രിന്‍സിപ്പല്‍, അധ്യാപകര്‍, വിദ്യാർഥികള്‍ എന്നിവര്‍ക്കെതിരെ പട്ടാമ്പി പോലീസ് കേസ് എടുത്തിട്ടുണ്ട്.

Read Also: ഗുരുവായൂരിൽ നാളെ മുതൽ നിയന്ത്രണം; ദർശനം 3,000 പേർക്ക് മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE