ഗുരുവായൂരിൽ നാളെ മുതൽ നിയന്ത്രണം; ദർശനം 3,000 പേർക്ക് മാത്രം

By Team Member, Malabar News
More Restrictions in Guruvayoor Temple From Tomorrow Due To Covid

തൃശൂർ: കോവിഡ്  രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്‌തർക്ക്‌ കൂടുതൽ നിയന്ത്രണങ്ങൾ. ദേവസ്വം ഭരണസമിതിയാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇത് പ്രകാരം വെർച്വൽ ക്യൂ ബുക്കിംഗ് വഴി പ്രതിദിനം 3,000 പേർക്ക് മാത്രമാണ് ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി നൽകുക. നിലവിൽ 10,000 പേർക്കാണ് ദർശനാനുമതി ഉള്ളത്.

നാളെ മുതലാണ് നിയന്ത്രണങ്ങൾ ക്ഷേത്രത്തിൽ നിലവിൽ വരുന്നത്. ക്ഷേത്രത്തിന് മുന്നിൽ വിവാഹത്തിന്റെ താലികെട്ട് ചടങ്ങിന് പങ്കെടുക്കാവുന്നവരുടെ എണ്ണം 10 ആയി ചുരുക്കിയിട്ടുണ്ട്. 2 ഫോട്ടോഗ്രാഫർമാർക്കും അനുമതി ഉണ്ടായിരിക്കും. അതേസമയം ക്ഷേത്രത്തിൽ കുട്ടികളുടെ ചോറൂണ് നടത്തുന്നത് നിർത്തലാക്കി. വഴിപാട് ബുക്ക് ചെയ്‌തവർക്ക് ചോറൂണ് വീടുകളിൽ നടത്തുന്നതിന് നിവേദ്യം അടക്കമുള്ള വിഭവങ്ങൾ അടങ്ങിയ കിറ്റ് നൽകുമെന്ന് അധികൃതർ വ്യക്‌തമാക്കി.

മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ കലാപരിപാടികൾ നിർത്തിവച്ചു. ക്ഷേത്രത്തിൽ ദിവസവും രാത്രി നടക്കുന്ന കൃഷ്‌ണനാട്ടം നിർത്തിയതായും, ഇതിനോടകം ബുക്ക് ചെയ്‌തവർക്ക് സൗകര്യപ്രദമായ മറ്റൊരു ദിവസം അനുവദിക്കുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുലാഭാരം തൂക്കാൻ അനുമതി നൽകിയിട്ടുണ്ട്.

Read also: ഭാഷാ പ്രയോഗത്തില്‍ തകരാറില്ല; ചുരുളിക്ക് ക്‌ളീന്‍ ചിറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE