ഭാഷാ പ്രയോഗത്തില്‍ തകരാറില്ല; ചുരുളിക്ക് ക്‌ളീന്‍ ചിറ്റ്

By Syndicated , Malabar News
churuli
Ajwa Travels

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലയാളം സിനിമ ചുരുളിക്ക് പോലീസിന്റെ ക്‌ളീന്‍ ചിറ്റ്. സിനിമയിലെ സംഭാഷണങ്ങളും ദൃശ്യങ്ങളും അവസരത്തിന് യോജിക്കുന്നതാണ്. സംഭാഷണങ്ങളിലോ ദൃശ്യങ്ങളിലോ അപകീര്‍ത്തികരമായി ഒന്നുമില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പോലീസ് സമിതി സിനിമ പരിശോധിച്ചത്. സിനിമയിലെ ഗ്രാമം സാങ്കല്‍പികമാണ്. എഡിജിപി പത്‌മകുമാര്‍ സമിതി ഡിജിപിക്ക് റിപ്പോര്‍ട് കൈമാറി.

ചുരുളി സിനിമയിലെ ഭാഷാപ്രയോഗം ചൂണ്ടിക്കാട്ടി ചിത്രം ഒടിടിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്‌തി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് വിഷയം പരിശോധിക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കിയത്.

Read also: കോട്ടയത്തെ ഷാൻ വധം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE