കൊച്ചിയെ ഇളക്കിമറിച്ചു പ്രധാനമന്ത്രിയുടെ റോഡ് ഷോ; അഭിവാദ്യം ചെയ്‌ത്‌ പ്രവർത്തകർ

മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതൽ ഗസ്‌റ്റ്‌ ഹൗസ്‌ വരെയായിരുന്നു 1.3 കിലോമീറ്റർ നീണ്ടുനിന്ന റോഡ് ഷോ.

By Trainee Reporter, Malabar News
modi-in-kochi
Rep. Image
Ajwa Travels

കൊച്ചി: കൊച്ചി നഗരത്തെ ആവേശക്കടലിൽ ഇളക്കിമറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തുറന്ന വാഹനത്തിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പമാണ് മോദി റോഡ് ഷോ നടത്തി ജനങ്ങളെ അഭിവാദ്യം ചെയ്‌തത്. പൂക്കളെറിഞ്ഞും മുദ്രാവാക്യം വിളിച്ചും റോഡിന്റെ ഇരുവശങ്ങളിലുമായി അണിനിരന്ന ജനങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റു.

മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതൽ ഗസ്‌റ്റ്‌ ഹൗസ്‌ വരെയായിരുന്നു 1.3 കിലോമീറ്റർ നീണ്ടുനിന്ന റോഡ് ഷോ. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. തുടർന്ന് 7.14ന് കൊച്ചി വ്യോമസേനാ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

തുടർന്ന് ഹെലികോപ്റ്ററിൽ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ എത്തിയ മോദി 7.30ഓടെ റോഡ് ഷോ ആരംഭിച്ചു. 8.10ന് ഗസ്‌റ്റ്‌ ഹൗസിലാണ് റോഡ് ഷോ അവസാനിച്ചത്. എറണാകുളം ഗസ്‌റ്റ്‌ ഹൗസിൽ താമസിക്കുന്ന പ്രധാനമന്ത്രി നാളെ രാവിലെ ഗുരുവായൂരിലേക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം തൃപ്രയാർ ക്ഷേത്രവും സന്ദർശിച്ചു ഉച്ചക്ക് 12 മണിയോടെ കൊച്ചിയിൽ തിരിച്ചെത്തും. കൊച്ചിയിൽ മറ്റു രണ്ടു പരിപാടികളിൽ കൂടി പങ്കെടുത്ത ശേഷമാകും ഡെൽഹിയിലേക്ക് മടങ്ങുക.

Most Read| ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം; തൽസ്‌ഥിതി അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE